Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​രു​ള​ക്കി​ഴ​ങ്ങിന്​...

ഉ​രു​ള​ക്കി​ഴ​ങ്ങിന്​ പച്ചനിറം: ജാ​ഗ്രതാനിർദേശം

text_fields
bookmark_border
ഉ​രു​ള​ക്കി​ഴ​ങ്ങിന്​ പച്ചനിറം: ജാ​ഗ്രതാനിർദേശം
cancel

മ​സ്​​ക​ത്ത്​: വി​പ​ണി​യി​ൽ പ​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ ൾ പ​ഠി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ളി​ൽ ക്ലോ​റോ​ഫി​ൽ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ്​ പ​ച്ച​നി​റം രൂ​പ​പ്പെ​ടു​ന്ന​ത്. കൃ​ഷി​തോ​ട്ട​ത്തി​ലോ വീ​ടു​ക​ളി​ലോ വെ​യ​ർ​ഹൗ​സു​ക​ളി​ലോ വെ​യി​ല​ത്ത്​ ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ൾ ഇ​ടു​േ​മ്പാ​ഴാ​ണ്​ ഇ​ങ്ങ​നെ ക്ലോ​റോ​ഫി​ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. ഇ​ങ്ങ​നെ ഉ​രു​ള​ക്കി​ഴ​ങ്ങ്​ തൊ​ലി​യി​ൽ ക്ലോ​റോ​ഫി​ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​െ​നാ​പ്പം വി​ഷ​വ​സ്​​തു​വാ​യ സൊ​ലാ​നി​നും രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​രു​ള​ക്കി​ഴ​ങ്ങി​​​െൻറ പു​റം​തൊ​ലി​യി​ൽ സൊ​ലാ​നി​ൻ കൂ​ടു​ത​ലാ​യി രൂ​പ​പ്പെ​ടു​ന്ന​ത്​ വി​ഷ​ബാ​ധ​ക്ക്​ കാ​ര​ണ​മാ​കും.

ഉ​രു​ള​ക്കി​ഴ​ങ്ങ്​ വെ​ളി​ച്ചം​ക​യ​റാ​ത്ത മു​റി​ക​ളി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ടും ക​ച്ച​വ​ട​ക്കാ​രോ​ടും നി​ർ​ദേ​ശി​ച്ചു. ന​ന​വ്​ ഇ​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ൽ വേ​ണം ഇ​ത്​ സൂ​ക്ഷി​ക്കാ​ൻ. ഉ​രു​ള​ക്കി​ഴ​ങ്ങ്​ പ​ച്ച​യാ​കാ​ൻ ചൂ​ട്​ പ്ര​ധാ​ന കാ​ര​ണ​മാ​ണ്​ എ​ന്ന​തി​നാ​ൽ സൂ​ക്ഷി​ക്കു​ന്ന സ്​​ഥ​ല​ത്തെ താ​പ​നി​ല 20 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ക​ണം. പാ​ച​ക​ത്തി​നു​മു​മ്പ്​ തൊ​ലി നീ​ക്കം​ചെ​യ്യു​ന്ന​ത്​ ന​ന്നാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ൾ റോ​ഡ​തി​ർ​ത്തി​ക​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും അ​വ മ​നു​ഷ്യോ​പ​യോ​ഗ​ത്തി​ന്​ യോ​ജി​ച്ച​താ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്നു​മു​ണ്ടെ​ന്ന്​ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story