ഇബ്രിയിൽ 500 മെഗാവാട്ട് സൗരോർജ പദ്ധതി വരുന്നു
text_fieldsമസ്കത്ത്: ഇബ്രി വിലായത്തിൽ 500 മെഗാവാട്ട് ശേഷിയുള്ള വൻ സൗരോർജ പദ്ധതി നിർമാണമാരംഭി ക്കുന്നു. 2021ൽ നിർമാണം പൂർത്തിയായി പദ്ധതി പ്രവർത്തനമാരംഭിക്കും. 154 ദശലക്ഷം റിയാൽ ചെ ലവിൽ നിർമിക്കുന്ന ഇൗ വൻ പദ്ധതി വഴി 33,000 വീടുകൾക്ക് വൈദ്യുതി എത്തിക്കാനാകുമെന്ന് ‘നമ ാ’ ഗ്രൂപ്പിലെ അംഗമായ ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യൂർമെൻറ് കമ്പനി അറിയിച്ചു. സൗദി കേ ന്ദ്രമായുള്ള എ.ഡി.ഡബ്ല്യു.എ പവർ, കുവൈത്ത് കേന്ദ്രമായുള്ള ഗൾഫ് ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ, ആൾട്ടർനേറ്റിവ് എനർജി പ്രൊജക്ട്സ് കമ്പനി എന്നിവരടങ്ങുന്ന കൺസോർട്യത്തിനാണ് നിർമാണ ചുമതല. പ്രകൃതിമലിനീകരണം തടയാൻ സഹായകരമാകുന്ന പദ്ധതി യാഥാർഥ്യമാകുന്നതുവഴി പ്രതിവർഷം
3.40 ലക്ഷം ടൺ കാർബൺഡയോക്സൈഡിെൻറ ബഹിർഗമനമാണ് തടയാൻ കഴിയുക. പുനരുപയോഗിക്കാവുന്ന ഉൗർജപദ്ധതികൾ നടപ്പാക്കുന്നതിൽ ഒമാൻ മുൻനിരയിലാണെന്നും നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ തലമുറക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇത്തരം നിരവധി പദ്ധതികൾ സർക്കാറിന് മുന്നിലുണ്ടെന്നും ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ച എണ്ണ-പ്രകൃതിവാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ നാസർ അൽ ഒൗഫി പറഞ്ഞു. പദ്ധതിയുടെ കരാർ നേടുന്നതിൽ മൂന്ന് അന്താരാഷ്ട്ര കമ്പനികൾ മത്സരരംഗത്തുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അബൂദബി ഫ്യൂച്ചർ എനർജി കമ്പനി (മസ്ദർ), എ.ഡി.ഡബ്ല്യു.എ പവറിെൻറ നേതൃത്വത്തിലുള്ള കൺസോർട്യം, മറുബെനി കോർപറേഷെൻറ നേതൃത്വത്തിലുള്ള കൺസോർട്യം എന്നിവയാണ് ടെൻഡറുകൾ സമർപ്പിച്ചിരുന്നത്.
2021ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്ന കമ്പനിയുടെ വൈദ്യുതി വിതരണം നടത്തുന്നത് ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയായിരിക്കും. ഇത്തരം സൗരോർജ പദ്ധതികൾ പഠിക്കാനും നടപ്പാക്കാനുമുള്ള നല്ല അവസരം കൂടിയാണിതെന്ന് അൽ കിയൂമി പറഞ്ഞു. ഇബ്രി സൗരോർജ പദ്ധതിക്കുശേഷം മറ്റൊരു വൻ പദ്ധതികൂടി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യൂർമെൻറ് കമ്പനി. 500 മെഗാവാട്ട് മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതി ദാഖിലിയ്യ ഗവർണറേറ്റിലെ മന വിലായത്തിലാണ് നിർമിക്കുക. 2022 ജൂണോടെയാണ് ഇത് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുക. ഇതിെൻറ നിർമാണ കരാർ ഇൗ വർഷാവസാനത്തോടെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.
ഇതോടൊപ്പം വൈദ്യുതി-ജല പൊതു അതോറിറ്റി (ദിയാം) ഒമാനിലെ കാറ്റിെൻറ ഗതി മാപ്പും തയാറാക്കിയിട്ടുണ്ട്. കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതികൾ സ്ഥാപിക്കുന്നതിനായാണിത്. ശർഖിയ മുതൽ ദുകം വരെയുള്ള മേഖലകളും ദോഫാറും ഇതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. േദാഫാർ കാറ്റാടി വൈദ്യുതി പദ്ധതിക്കുശേഷം 300 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൻ കാറ്റാടി വൈദ്യുതി പദ്ധതി സർക്കാറിെൻറ പരിഗണനയിലുണ്ട്.
വൈദ്യുതി റെഗുലേഷൻ അതോറിറ്റി മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതപഠനവും നടത്തുന്നുണ്ട്. മാലിന്യത്തിൽനിന്ന് 125 മുതൽ 160 വരെ മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. തെക്കൻ ബാത്തിനയിലാണ് ഇൗ പദ്ധതിയുടെ സാധ്യത പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
