പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം ഏപ്രിൽ 15ന് തുറക്കും
text_fieldsമസ്കത്ത്: ഒമാൻ അക്വേറിയം ഏപ്രിൽ 15ന് പൊതുജനങ്ങൾക്കായി തുറക്കും. മബേലയിൽ മാൾ ഒാഫ് മസ്കത്തിെൻറ ഭാഗമായിട്ടുള്ള ഇൗ അക്വേറിയം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയ മായിരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാെൻറ വിനോദസഞ്ചാര മേഖലയിൽ നാഴികക്കല്ലായി മാറുന്ന ഒന്നായിരിക്കും ഇത്. 8000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അക്വേറിയം. മുപ്പതിനായിരത്തിലധികം കടൽജീവികളും ആയിരത്തിലധികം മത്സ്യങ്ങളും അക്വേറിയത്തിലുണ്ടാവും. നടക്കാൻ കഴിയുന്ന ടണൽ അടക്കം മറ്റ് നിരവധി പ്രത്യേകതകളും ഇതിനുണ്ട്. അക്വേറിയത്തിനോടനുബന്ധിച്ച് നിർമിച്ച ഭൂരിഭാഗവും വാടകക്ക് പോയതായും 76 ശതമാനം ഷോപ്പുകളും ഏപ്രിൽ 15ന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്നും മസ്കത്ത് മാൾ അധികൃതർ അറിയിച്ചു. എന്നാൽ, മസ്കത്ത് മാളിെൻറ മറ്റ് സവിശേഷതകളായ സ്നോ വില്ലേജ്, ഗോകാർടിങ് ട്രാക് എന്നിവ പിന്നീടാണ് പ്രവർത്തനമാരംഭിക്കുക.
മൂന്ന് ദശലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഒമാൻ അക്വേറിയത്തിനുള്ളത്. മനോഹരമായ നിരവധി മത്സ്യങ്ങൾ അക്വേറിയത്തിലുണ്ടാവും. സ്രാവുകൾ, നീരാളികൾ, മുതലകൾ, പെൻഗ്വിനുകൾ തുടങ്ങി കടൽ സൗന്ദര്യം പൂർണമായി ആസ്വദിക്കാൻ കഴിയുന്നതാവും അക്വേറിയം. 81 ടൺ ഭാരമുള്ള 92 അക്രലിക് പാനലുകൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകൾ പറിച്ചുനടാനും ഒമാൻ കടലിലെ പ്രധാന ഇനം പവിഴപ്പുറ്റുകളെ കുറിച്ച് പഠനവും ലക്ഷ്യമിട്ട് ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അക്വേറിയം അധികൃതർ സഹകരിക്കുന്നുണ്ട്. േദാഫാർ കടലിലും മസീറ ദ്വീപിലെയും ചില ഏരിയകളിൽ മാത്രം കണ്ടുവരുന്ന മുലയൂട്ടുന്ന സ്വഭാവവമുള്ള ഒരിനം ക്ലൗൺ ഫിഷിനെയും അക്വേറിയത്തിൽ കാണാൻ കഴിയും. അക്വേറിയത്തിെൻറ പ്രധാനഭാഗം കടൽ സാഹസിക യാത്രയുടെ ഒാർമകൾ ഉയർത്തുന്നവയായിരിക്കും. 1400കളിൽ കടലിൽ ലോകം ചുറ്റിയ ഒമാനി കടൽസഞ്ചാരി അഹമദ് ബിൻ മാജിദിെൻറ ചിത്രങ്ങൾ പ്രധാന അക്വേറിയത്തെ ശ്രദ്ധേയമാക്കും. രണ്ടുവർഷം മുമ്പ് നിർമാണം ആരംഭിച്ച അക്വേറിയം 2018ലായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
