ഹജ്ജ് രജിസ്ട്രേഷൻ ഇൗമാസം 13 മുതൽ
text_fieldsമസ്കത്ത്: ഇൗവർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ മാർച്ച് 13 മുതൽ ആരംഭിക്കുമെന്ന് ഒൗഖാഫ് മതകാര ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കു ന്നവർ www.hajj.om എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. 18 വയസ്സിൽ താഴെയുള്ളവർക്ക് രജിസ്ട്രേഷൻ അനുവദിക്കില്ല. ഹജ്ജിന് േപാകാനാഗ്രഹിക്കുന്ന വിദേശികൾ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒമാനിൽ സ്ഥിരതാമസമുള്ളവരായിരിക്കണം. ഒമാനിൽനിന്ന് നേരേത്ത ഹജ്ജിനുേപായ വിദേശികൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ല. നേരേത്ത തങ്ങൾ ഒമാനിൽനിന്ന് ഹജ്ജിന് േപായിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നേരേത്ത നിരവധി മലയാളികൾ ഒമാനിൽനിന്ന് ഹജ്ജിന് േപായിരുന്നു. ഇതിനായി നിരവധി ഗ്രൂപ്പുകളും രംഗത്തുണ്ടായിരുന്നു. റോഡ് മാർഗവും വിമാന മാർഗവുമാണ് ഗ്രൂപ്പുകൾ ഹജ്ജിന് കൊണ്ടുപോയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ഒമാനിൽനിന്ന് മലയാളി ഹജ്ജ് ഗ്രൂപ്പുകൾ രംഗത്തുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ഒരൊറ്റ വിദേശ ഗ്രൂപ്പും ഉണ്ടായിരുന്നില്ല.
ഹജ്ജ് കരാറുകാർ അമിത നിരക്കുകൾ ഇൗടാക്കുന്നത് കാരണമാണ് ഇത്തരം ഗ്രൂപ്പുകൾ പിന്മാറിയത്. ഏതാനും വർഷമായി ഒമാനിൽനിന്നുള്ള ഹജ്ജ് യാത്രാനിരക്കുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണ് നിരക്കുകൾ വല്ലാതെ ഉയർന്നത്. ഇതോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പല ഹജ്ജ് ഗ്രൂപ്പുകളും പിന്മാറിയത്. ഹജ്ജ് നിരക്കുകൾ 2000 റിയാൽ കടന്നതോടെയാണ് എല്ലാ മലയാളി ഗ്രൂപ്പുകളും പിന്മാറിയത്. ഇൗ വർഷവും തങ്ങൾ ഹജ്ജിന് ആളെ കൊണ്ടുപോകുന്ന വിഷയത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സുന്നി സെൻറർ ഹജ്ജ് ഗ്രൂപ് ഭാരവാഹികൾ പറയുന്നു. താൽപര്യമുള്ളവരോടൊക്കെ ഒാൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. ആവശ്യമായവർക്ക് തങ്ങളും രജിസ്റ്റർ ചെയ്തുകൊടുക്കും. ആളുകളെ ഹജ്ജിന് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, നിരക്കുകൾ വല്ലാതെ കൂടുകയാണെങ്കിൽ ഇൗ വർഷവും പിന്മാറുമെന്നാണ് സുന്നി സെൻറർ ഭാരവാഹികൾ പറയുന്നത്.
ബസ് മാർഗം ഹജ്ജിന് പോകുന്നവരിൽനിന്ന് 2000 റിയാലിൽ കൂടുതൽ ഇൗടാക്കാൻ കഴിയില്ല. ഇപ്പോൾ ഇൗ വിഷയത്തിൽ ഒന്നുംപറയാൻ കഴിയില്ലെന്നും ഭാരവാഹികൾ പറയുന്നു. നാട്ടിൽനിന്ന് ഹജ്ജിന് പോകുന്നത് ഇപ്പോൾ കൂടുതൽ സൗകര്യമായിട്ടുണ്ട്. ഇൗ വർഷം അപേക്ഷിച്ചവർക്കെല്ലാം നറുക്കും ലഭിച്ചിട്ടുണ്ട്. അതിനാൽ, ആളുകൾ പൊതുവെ നാട്ടിൽനിന്ന് പോകാനാണ് ശ്രമിക്കുന്നതെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. നേരേത്ത ഒമാനിൽനിന്നുള്ള ഹജ്ജ് യാത്ര ചെലവ് കുറവായിരുന്നെങ്കിലും ഇപ്പോഴത്തെ നിരക്കുകൾ നാട്ടിൽ നിന്നുള്ളതിനെക്കാൾ കൂടുതലാണ്. ഒമാനിൽനിന്നുള്ള നിരക്കുകൾ 1500 റിയാലിൽ താഴെയെത്തിയാൻ മാത്രേമ ഇൗ അവസ്ഥ മാറുകയുള്ളൂ. ഇൗവർഷം ഹജ്ജ് േകാൺട്രാക്ടർമാർ നിരക്കുകൾ കുറക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
