നിർമാണ മാലിന്യം തള്ളൽ: കാമറകൾ സ്ഥാപിക്കുന്നത് പരിഗണനയിൽ
text_fieldsമസ്കത്ത്: പൊതുസ്ഥലങ്ങളിലും വാദികളിലും നിർമാണ മാലിന്യങ്ങൾ തള്ളുന്ന പ്രവണത ക്ക് അറുത്തിവരുത്താൻ ലക്ഷ്യമിട്ട് മസ്കത്ത് നഗരസഭ. നൈറ്റ് വിഷൻ കാമറകൾ സ്ഥാപി ക്കുന്നതും പ്രത്യേക മേഖലകളിൽ സുരക്ഷ ശക്തമാക്കുന്നതും അടക്കം നിർദേശങ്ങളാണ് പരി ഗണനയിലുള്ളത്. കഴിഞ്ഞദിവസം നടന്ന മസ്കത്ത് നഗരസഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിറ്റി യോഗം പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതടക്കം നിർമാണമേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ ഫലപ്രദമായി ഇടപെടുന്നതിെൻറ മാർഗങ്ങൾ ചർച്ചചെയ്തു. നൈറ്റ്വിഷൻ കാമറകൾ സ്ഥാപിക്കുക എന്നതായിരുന്നു പ്രധാനനിർദേശമെന്ന് അമിറാത്തിൽനിന്നുള്ള നഗരസഭ കൗൺസിൽ അംഗം മുദാഫർ അൽ വഹൈബി പറഞ്ഞു.
െപാതുയിടങ്ങളിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷനുമായി ധാരണയിലെത്തണമെന്നും നിർദേശമുയർന്നു. സ്വദേശികൾക്കും വിദേശികൾക്കും നിയമലംഘകരെ കുറിച്ച വിവരങ്ങൾ ചിത്രങ്ങൾ സഹിതം നൽകാൻ നഗരസഭ വെബ്സൈറ്റിൽ സംവിധാനം ഏർപ്പെടുത്തുന്നത് നന്നായിരിക്കുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നിർമാണ മാലിന്യങ്ങളും പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കയറ്റിയ ട്രക്കുകൾക്ക് വൈകുന്നേരം ആറിനുശേഷം പൊതുറോഡുകളിലും സർവിസ് റോഡുകളിലും റോയൽ ഒമാൻ പൊലീസുമായി ചേർന്ന് ഗതാഗത വിലക്ക് ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ മണ്ണും മാലിന്യവും പാഴ്വസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങളിൽ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടിയതായി മുദാഫർ അൽ വൈഹബി പറഞ്ഞു.
ഭവന മന്ത്രാലയവുമായി ചേർന്ന് ഇത്തരം മാലിന്യങ്ങൾ തള്ളാൻ പ്രത്യേക സ്ഥലം നിർണയിക്കുന്നതിന് ഒപ്പം പതിവായി മാലിന്യം കാണപ്പെടുന്നതും പൊതുറോഡുകളിൽനിന്ന് വിദൂരത്തിലുള്ളതുമായ വാദികളുടെയും മറ്റും പ്രവേശന കവാടം അടച്ചുകെട്ടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടതായി അൽ വഹൈബി കൂട്ടിച്ചേർത്തു. ഇങ്ങനെ മാലിന്യം തള്ളുന്നത് വാദികളിലും പരിസരപ്രദേശങ്ങളിലും മലിനീകരണത്തിന് വഴിയൊരുക്കുന്നതാണെന്ന് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ജനങ്ങൾ ഇത്തരം തെറ്റായ പ്രവണതകളിൽനിന്ന് വിട്ടുനിൽക്കണം. ഇൗ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തേണ്ടതുണ്ടെന്നും കൗൺസിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
