ഒമാെൻറ സ്വന്തം ‘ഒ ടാക്സി’ കാർഡ് പേമെൻറ് ഏർപ്പെടുത്തുന്നു
text_fieldsമസ്കത്ത്: ഏതാനും ഒമാനി യുവാക്കൾ വികസിപ്പിച്ചെടുത്ത ഒാൺലൈൻ ടാക്സി ബുക്കിങ് ആപ്ലി ക്കേഷനായ ഒ ടാക്സി വിജയകരമായി ഒരു വർഷം പൂർത്തിയാക്കി. കഴിഞ്ഞ വർഷമാണ് ഗതാഗത വാർ ത്താവിനിമയ മന്ത്രാലയം ‘ഒ’ ടാക്സിക്ക് അംഗീകാരം നൽകിയത്. നിലവിൽ കമ്പനിക്ക് 300 ടാക്സി ഒാപറേറ്റർമാരുണ്ട്. ഇൗ വർഷം ജനുവരിയിൽ അയ്യായിരത്തിലധികം പേർ ഒ ടാക്സിയുടെ േസവനം ഉപയോഗപ്പെടുത്തി. മൂന്നാഴ്ചക്കുള്ളിൽ കാർഡ് പേമെൻറ് സമ്പ്രദായം നടപ്പാക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഇൗ വർഷം മുതൽ otaxi.om എന്ന വെബ്സൈറ്റിൽ ഒാൺൈലൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വെല്ലുവിളികളുടെ വർഷമാണ് കഴിഞ്ഞുപോയതെന്നും ഒ ടാക്സിക്ക് അതിെൻറ കഴിവ് തെളിയിക്കാൻ അവസരങ്ങൾ ലഭിച്ചതായും കമ്പനി സി.ഇ.ഒ ഹാരിത് അൽ മഖ്ബാലി പറഞ്ഞു. മസ്കത്തിൽ എവിടെയും ഏത് സമയത്തും ഉപഭോക്താവിന് അവരുടെ വീട്ടുപടിക്കൽ ഒ ടാക്സി ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. 2014ൽ ഒമാനിൽ സ്റ്റാർട്ട് അപ് എന്ന നിലയിൽ കമ്പനി സേവനം ആരംഭിക്കുേമ്പാൾ ഇത്തരത്തിലുള്ള ഒമാനിലെ ഏക സംവിധാനമായിരുന്നു ഇത്.
തുടർന്ന് അനുമതിയില്ലാത്ത കാരണം പറഞ്ഞ് ഗതാഗത വാർത്തവിനിമയ മന്ത്രാലയം പ്രവർത്തനം നിർത്തിവെക്കാൻ നിർദേശിച്ചു. പിന്നീട് കഴിഞ്ഞ വർഷമാണ് വീണ്ടും ആരംഭിച്ചത്. തുടക്ക കാലത്തെ പോലെ ഇപ്പോഴും നിരവധി വെല്ലുവിളികളുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു. എന്നാൽ, ഉപേഭാക്താക്കൾ മികച്ച പിന്തുണ നൽകിയിരുന്നു. ഉപഭോക്താക്കൾ വീണ്ടും കമ്പനിയുടെ സേവനം തേടുന്നുവെന്നത് പിന്തുണയുടെ തെളിവാണ്. ഒരുകൂട്ടം ഒമാനി യുവാക്കൾ ശൂന്യതയിൽനിന്ന് ആരംഭിച്ചതാണ് കമ്പനിയെന്നും സി.ഇ.ഒ പറഞ്ഞു. ഒ ടാക്സിയുടെ സേവനത്തിൽ പൊതുവെ ഉപഭോക്താക്കളും സംതൃപ്തരാണ്. ടാക്സി നിരക്കുകൾ താരതമ്യേന കുറഞ്ഞതാണെന്നും ഉപഭോക്താക്കൾ പറയുന്നു. നേരത്തേ ടാക്സി എത്താൻ കൂടുതൽ സമയം കാത്തിരിക്കണമായിരുന്നു. ഇപ്പോൾ കൂടുതൽ ഡ്രൈവർമാരുണ്ടായതോടെ കാര്യങ്ങൾ മെച്ചെപ്പട്ടു. അംഗീകാരം നേടിയ ടാക്സി ഡ്രൈവർമാരെ വെച്ചാണ് സർവിസ് നടത്തുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഇവർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. തങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷക്ക് ഏറെ മുൻഗണന നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
