അനധികൃത സമൂസ വിൽപന: വിദേശികൾ പിടിയിൽ
text_fieldsമസ്കത്ത്: റുസ്താഖിൽ അനധികൃതമായി സമൂസ തയാറാക്കി ഹോട്ടലുകളിലും റസ്റ്റാറൻ റുകളിലും വിൽപന നടത്തിവന്നിരുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ഉപഭോക്തൃ സംരക ്ഷണ അതോറിറ്റി അറിയിച്ചു. നഗരസഭയുടെ ലൈസൻസ് ഇല്ലാതെ താമസസ്ഥലത്ത് അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു ഭക്ഷണവസ്തുക്കളുടെ നിർമാണം. ഉപഭോക്തൃ അതോറിറ്റി ഉദ്യോഗസ്ഥർക്കൊപ്പം പബ്ലിക് പ്രോസിക്യൂഷനും റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പെങ്കടുത്തു. പിടിയിലായ വിദേശ തൊഴിലാളികൾ ഏതു രാജ്യക്കാർ ആണെന്നതടക്കം വിവരങ്ങൾ ലഭ്യമല്ല.
ഒരു സംഘം വിദേശ തൊഴിലാളികൾ താമസകേന്ദ്രത്തിൽ സമൂസ നിർമിക്കുകയും സമീപത്തെ റസ്റ്റാറൻറുകളിലും കഫേകളിലും ബേക്കറികളിലും ദിവസവും വിതരണം ചെയ്യുകയും ചെയ്യുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിയമലംഘകരെ കണ്ടെത്തിയതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി റുസ്താഖ് ഡയറക്ടർ സാലിം ബിൻ മുഹമ്മദ് അൽ അബ്രി പറഞ്ഞു. പിടിയിലായവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മൂന്നു കിലോ ധാന്യമാവ്, 3128 സമൂസ, 16 ഒഴിഞ്ഞ എണ്ണപ്പാട്ടകൾ, പത്തു കിലോ പച്ചപ്പട്ടാണി, മൂന്നു ഗ്യാസ് സിലിണ്ടറുകൾ, രണ്ടു വലിയ റഫ്രിജറേറ്ററുകൾ, 20കിലോ ഉള്ളി തുടങ്ങിയവക്കൊപ്പം പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
