മസ്കത്ത്: ഗ്ലോബൽ പാസ്പോർട്ട് സേവാ പദ്ധതിക്ക് ഒമാനിൽ തുടക്കമായി. പദ്ധതി ആരംഭി ക്കുന്ന നാലാമത്തെ രാഷ്ട്രമാണ് ഒമാൻ. അമേരിക്കയും ബ്രിട്ടനും സൗദിഅറേബ്യയുമാണ് പദ ്ധതി ആരംഭിച്ച മറ്റുരാജ്യങ്ങൾ. എംബസി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അ ംബാസഡർ മുനു മഹാവർ ഉദ്ഘാടനം നിർവഹിച്ചു. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ രാകേഷ് അദ്ലാക്ക, സെക്കൻഡ് സെക്രട്ടറി (കോൺസുലാർ) കണ്ണൻ നായർ, ഇന്ത്യൻ സോഷ്യൽക്ലബ് ചെയർമാൻ സതീഷ് നമ്പ്യാർ, വിദേശകാര്യ മന്ത്രാലയത്തിലെയും പാസ്പോർട്ട് സേവാ പദ്ധതിയിലെ പങ്കാളികളായ ടാറ്റാ കൺസൽട്ടൻസി സർവിസിലെയും പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ വേഗത്തിലും കുറ്റമറ്റരീതിയിലുമാക്കാൻ പുതിയ സംവിധാനം സഹായകരമാകുമെന്ന് അംബാസഡർ പറഞ്ഞു. പുതിയ സംവിധാനത്തിൽ അപേക്ഷിച്ച ആറു പേർക്കുള്ള പാസ്പോർട്ടുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഇന്ത്യയിൽ വിജയകരമായി നടപ്പാക്കിയ പാസ്പോർട്ട് സേവാ പദ്ധതി വിദേശത്തെ എംബസികളിലേക്കും വ്യാപിപ്പിച്ചതോടെ പുതിയ പാസ്പോർട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമുള്ള അപേക്ഷകൾ ഒാൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. ഒമാനിൽ പദ്ധതിക്ക് ഒൗദ്യോഗിക തുടക്കമായെങ്കിലും ഇൗമാസം പത്തുവരെ നിലവിലുള്ള രീതി തുടരും.
പത്തിന് ശേഷം ഒാൺലൈനിൽ അപേക്ഷിേക്കണ്ടത് നിർബന്ധമാക്കും. https://embassy.passportindia.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ആദ്യം വെബ്ൈസറ്റിൽ യൂസർ െഎ.ഡി ഉണ്ടാക്കണം. തുടർന്ന് ഇതുപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഒാൺലൈനായുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കണം. സബ്മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പി.ഡി.എഫ് പ്രിൻറ്ഒൗട്ട് എടുത്ത് നിശ്ചിത സ്ഥാനത്ത് ഫോേട്ടായും ഒപ്പുമിട്ട ശേഷം ബി.എൽ.എസ് ഇൻറർനാഷനൽ സർവീസസ് എൽ.എൽ.സി ഒാഫിസിലോ എംബസി ചുമതലപ്പെടുത്തിയിരിക്കുന്ന കലക്ഷൻ സെൻററുകളിലോ നൽകണം. അപേക്ഷക്കൊപ്പം ബന്ധപ്പെട്ട രേഖകളും നൽകണം.