വിദ്യാസമ്പന്നരായ വിദേശി തൊഴിലാളികളുടെ എണ്ണം കുറയുന്നു
text_fieldsമസ്കത്ത്: എൻജിനീയറിങ് അടക്കം വിവിധ തസ്തികകളിലെ വിസാ വിലക്കിെൻറ ഫലമായി ഒമാ നിലെ വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു. 2018 ജനുവരി മുതൽ 2019 വരെ യുള്ള ഒരുവർഷ കാലയളവിൽ സെക്കൻഡറി തലത്തിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള വിദ േശ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണം 17,82,248 ആണ്. ഒരു വർഷത്തിനിടെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായത് 3.7 ശതമാനത്തിെൻറ കുറവാണ്. വിദ്യാസമ്പന്നരിൽ ഹയർ ഡിപ്ലോമക്കാരുടെ എണ്ണത്തിലാണ് ഏറ്റവുമധികം കുറവുണ്ടായത്, 7.8 ശതമാനം.
മാസ്റ്റേഴ്സ് ബിരുദയോഗ്യതയുള്ളവരുടെ എണ്ണം 6.4 ശതമാനവും കുറഞ്ഞിട്ടുണ്ട്. സർവകലാശാല ബിരുദധാരികളുടെ എണ്ണം 5.8 ശതമാനവും ഡിപ്ലോമധാരികളുടെ എണ്ണം നാലുശതമാനവും കുറഞ്ഞു. സെക്കൻഡറി യോഗ്യതയുള്ള 1405 പേരും ഒരു വർഷത്തിനിെട ഒമാൻ വിട്ടു. സർക്കാർ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 57,734ൽ നിന്ന് 57,477 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 14,35,153ൽനിന്ന് 14,30,055 ആയാണ് കുറഞ്ഞത്. 87 തസ്തികകളിലെ വിസാ വിലക്കാണ് വിദ്യാസമ്പന്നരായ വിദേശികളുടെ എണ്ണം കുറയാൻ പ്രധാന കാരണം. ഇതോടൊപ്പം ചെലവു ചുരുക്കലിെൻറ ഭാഗമായി നിരവധി കമ്പനികൾ വിദേശ ജീവനക്കാരെ പിരിച്ചുവിടുന്നുമുണ്ട്. ജോലിയിലെ അനിശ്ചിതാവസ്ഥയുടെ ഫലമായി ഒമാൻ വിടുന്നവരുമുണ്ട്.
അടുത്തിടെ വിദ്യാഭ്യാസമേഖലയിൽ അഡ്മിഷൻസ് ആൻഡ് രജിസ്ട്രേഷൻ വിഭാഗത്തിൽ ഡയറക്ടർ, ഡയറക്ടർ ഒാഫ് സ്റ്റുഡൻറ് അഫയേഴ്സ് തുടങ്ങിയ തസ്തികകളിൽ വിദേശികളെ നിയമിക്കുന്നത് മാനവ വിഭവശേഷി വകുപ്പ് നിരോധിച്ചിരുന്നു. 2019 ജനുവരി വരെയുള്ള ഒരു വർഷ കാലയളവിൽ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് തൊഴിൽ വിസയിൽ എത്തിയവരുടെ എണ്ണത്തിലും കുറവുണ്ട്. പാകിസ്താനികളുടെ എണ്ണം 7.3 ശതമാനവും ബംഗ്ലാദേശികളുടെ എണ്ണം 4.8 ശതമാനവും ഇന്ത്യക്കാരുടെ എണ്ണം 4.1 ശതമാനവും ഒരു വർഷത്തിനിടെ കുറഞ്ഞു. അതേസമയം, ഇൗജിപ്തിൽനിന്നും ഫിലിപ്പീൻസിൽനിന്നുമുള്ളവരുടെ എണ്ണം വർധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
