Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂ​റി​സം മേ​ഖ​ല​യി​ൽ...

ടൂ​റി​സം മേ​ഖ​ല​യി​ൽ 26,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

text_fields
bookmark_border
ടൂ​റി​സം മേ​ഖ​ല​യി​ൽ 26,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ
cancel
camera_alt???????? ???????? ??????????? ??????? ??????????????? ?????????? ??????????????????

മ​സ്​​ക​ത്ത്​: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന്​ ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ അ​ൽ മ​ഹ്​​രീ​സി. ടൂ​റി​സം മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച്​ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​െ​ക്കാ​പ്പം സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ​ തൊ​ഴി​ല​ധി​ഷ്​​ഠി​ത പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്ക​ു​ന്നു​ണ്ടെ​ന്ന്​ മ​ന്ത്രി മ​ജ്​​ലി​സു ശൂ​റ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ​നി​ര​വ​ധി ഹോ​ട്ട​ലു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇൗ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വു​മാ​യി 6552 ഹോ​ട്ട​ൽ മു​റി​ക​ളു​ടെ​യും ഹോ​ട്ട​ൽ അ​പ്പാ​ർ​ട്മ​െൻറു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും. ഇ​വ​യി​ലെ​ല്ലാ​മാ​യി 4586 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. മൊ​ത്തം 26,000ത്തി​ൽ കു​റ​യാ​ത്ത നേ​രി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ടൂ​റി​സം മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി മ​ഹ്​​രീ​സി പ​റ​ഞ്ഞു.

2040ഒാ​ടെ ഒ​മാ​​െൻറ ടൂ​റി​സം മേ​ഖ​ല​യി​ൽ മൊ​ത്തം 19 ശ​ത​കോ​ടി റി​യാ​ലി​​െൻറ നി​ക്ഷേ​പ​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 55 ശ​ത​മാ​ന​വും ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലു​മു​ള്ള​തും 41 ശ​ത​മാ​നം ടൂ​റി​സം അ​ടി​സ്​​ഥാ​ന പ​ദ്ധ​തി​ക​ളി​ലെ നി​ക്ഷേ​പ​വു​മാ​യി​രി​ക്കും. 2040വ​രെ​യു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ളി​ൽ 88 ശ​ത​മാ​ന​വും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​കും ന​ട​പ്പി​ലാ​ക്കു​ക. 12 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കും സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. 2017നെ ​അ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ​വ​ർ​ഷം ടൂ​റി​സം​മേ​ഖ​ല വ​ള​ർ​ച്ച കൈ​വ​രി​ച്ചു. ഹോ​ട്ട​ലു​ക​ളു​ടെ എ​ണ്ണം 367ൽ​നി​ന്ന്​ 412 ആ​യി ഉ​യ​ർ​ന്നു. ടൂ​റി​സം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വ​രു​മാ​നം 728 ദ​ശ​ല​ക്ഷം റി​യാ​ലി​ൽ​നി​ന്ന്​ 912 ദ​ശ​ല​ക്ഷം റി​യാ​ലാ​യി വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​​െൻറ 2.9 ശ​ത​മാ​ന​മാ​ണ്​ ടൂ​റി​സം മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story