മസ്കത്ത്: രാജ്യത്ത് പുതിയ വാതക നിക്ഷേപങ്ങൾ കണ്ടെത്തി. ഒന്നോ, രണ്ടോ വാതക പാടങ്ങളു ടെ പ്രഖ്യാപനം വൈകാതെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എണ്ണ-പ്രകൃതി വാതക മന് ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഒൗഫി പറഞ്ഞു. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. വാതക നിക്ഷേപത്തിെൻറ മൊത്തം മൂല്യം നിശ്ചയിച്ച ശേഷമാകും പ്രഖ്യാപനമുണ്ടാവുകയെന്ന് മസ്കത്തിലെ ഗ്രാൻറ് മില്ലേനിയം ഹോട്ടലിൽ പ്രകൃതിവാതക പര്യവേക്ഷണത്തെ കുറിച്ച് നടന്ന സെമിനാറിൽ സംസാരിക്കവേ അൽ ഒൗഫി പറഞ്ഞു. പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുന്ന സമ്പദ്ഘടനക്ക് കൂടുതൽ ഉണർവ് പകരുന്നതാണ് എണ്ണ മന്ത്രാലയത്തിെൻറ പ്രഖ്യാപനം. കഴിഞ്ഞവർഷം കാര്യമായ വാതക നിക്ഷേപങ്ങൾ കണ്ടെത്തിയിരുന്നു. പി.ഡി.ഒയുടെ ആറാം ബ്ലോക്ക് ലൈസൻസിലുള്ള മബ്റൂഖ് വാതകപാടമാണ് ഇതിൽ പ്രധാനം. നാല് ട്രില്യണിലധികം പ്രകൃതി വാതകം ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ബ്രിട്ടീഷ് പെട്രോളിയം ഒമാെൻറ കീഴിൽ ഖസ്സാൻ, ഗസാഇൗർ ടൈറ്റ് ഗ്യാസ് ഫീൽഡുകൾ വിജയകരമായി വികസിപ്പിച്ചെടുക്കാൻ സാധിച്ചിരുന്നു. പിന്നാലെയുള്ള ‘മബ്റൂഖ്’ വാതക പാടത്തിെൻറ പ്രഖ്യാപനത്തിനു ശേഷം പുതിയ നിക്ഷേപങ്ങൾ കണ്ടെത്താനായത് ദേശീയ സമ്പദ്ഘടനക്ക് കൂടുതൽ ആശ്വാസ്യമാകുമെന്നും അൽ ഒൗഫി പറഞ്ഞു. കൂടുതൽ ആഴങ്ങളിൽ കഠിനമായ പാറകൾക്കിടയിലും മറ്റും പ്രകൃതി വാതക നിക്ഷേപമുള്ള സ്ഥലങ്ങളാണ് ടൈറ്റ് ഗ്യാസ് റിസർവ് എന്ന് അറിയപ്പെടുന്നത്. നിലവിൽ ഉൽപാദനം നടക്കുന്ന ഖസ്സാനും ഗസാഇൗറുമെല്ലാം ഇത്തരത്തിലുള്ള വാതക പാടങ്ങളാണ്. ഇത്തരം സ്ഥലങ്ങളിൽനിന്നുള്ള ഉൽപാദനം സാേങ്കതികപരമായി വെല്ലുവിളികൾ നിറഞ്ഞതും ചെലവേറിയതുമാണ്. ഒമാെൻറ ഏറ്റവും വലിയ പ്രകൃതി വാതക സ്രോതസ്സുകളാണ് ടൈറ്റ് ഗ്യാസ് റിസർവ് എന്നുപറഞ്ഞ അണ്ടർ സെക്രട്ടറി പുതുതായി കണ്ടെത്തിയ നിക്ഷേപങ്ങളും ഇൗ വിഭാഗത്തിൽ പെടുത്താൻ കഴിയുന്നതാകുമെന്ന് പറഞ്ഞു.