Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​ട്ട​യം...

കോ​ട്ട​യം നേ​റ്റീ​വ്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം ഇ​ന്ന്

text_fields
bookmark_border
കോ​ട്ട​യം നേ​റ്റീ​വ്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം ഇ​ന്ന്
cancel

മ​സ്​​ക​ത്ത്​: കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഒ​മാ​നി​ലെ നാ​ട​ൻ​പ​ന്തു​ക​ളി പ്രേ​മി​ക​ളു​ടെ കൂ​ട്ടാ ​യ്​​മ​യാ​യ കോ​ട്ട​യം നേ​റ്റീ​വ്​​ബാ​ൾ അ​സോ​സി​യേ​ഷ​​​െൻറ അ​ഞ്ചാ​മ​ത്​ വാ​ർ​ഷി​കാ​ഘോ​ഷം ‘ദൃ​ശ്യ വി​സ് ​​മ​യം’ ഇ​ന്ന്​ ന​ട​ക്കും. വൈ​കീ​ട്ട്​ ആ​റി​ന്​ അ​ൽ ഖു​വൈ​റി​ലെ മ​സ്​​ക​ത്ത്​ ഹോ​ളി​ഡേ ഹോ​ട്ട​ലി​ലാ​ണ്​ പ​രി​പാ​ടി. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സി​നി​മ ഹാ​സ്യ​താ​ര​ങ്ങ​ളാ​യ പ്ര​ശാ​ന്ത്​ പു​ന്ന​പ്ര, പ്ര​മോ​ദ്​ മാ​ള എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കു​ന്ന കോ​മ​ഡി സ്​​കി​റ്റ്, ലൈ​വ്​ മ്യൂ​സി​ക്, നൃ​ത്ത​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​സ്​​ക​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രും അ​ര​ങ്ങി​ലെ​ത്തും. അ​സോ​സി​യേ​ഷ​​ൻ അം​ഗ​ത്തി​നാ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​​​െൻറ താ​ക്കോ​ൽ​ദാ​ന​വും പ​രി​പാ​ടി​യി​ൽ ന​ട​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ സ​ജി ഒൗ​സേ​ഫ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കാ​ൻ​സ​ർ​ചി​കി​ത്സ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​രാ​ജ്യ​ശ്രീ നാ​രാ​യ​ണ​ൻ കു​ട്ടി, ഒ​മാ​ൻ ദേ​ശീ​യ ക്രി​ക്ക​റ്റ്​ താ​രം സി​േ​ൻ​റാ മൈ​ക്കി​ൾ എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്യും. കാ​ൽ​പ​ന്തു​ക​ളി ടൂ​ർ​ണ​മ​​െൻറി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പ​രി​പാ​ടി​യി​ൽ ന​ട​ക്കും. ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത്​ അ​ട​ക്കം ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ട്ടാ​യ്​​മ കാ​ഴ്​​ച​വെ​ച്ച​താ​യും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ബി​ൻ​സു ജേ​ക്ക​ബ്, ഡി​റ്റി, എം.​ജെ മാ​ത്യു​കു​ട്ടി, ഫി​ലി​പ്പ്​ തോ​മ​സ്, റെ​ജി.​കെ.​ജോ​യി, എം.​ടി കോ​ശി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story