2030ഒാടെ വിമാനയാത്രികരുടെ എണ്ണം 40 ദശലക്ഷമാകും
text_fieldsമസ്കത്ത്: 2030ഒാടെ രാജ്യത്ത് വിമാനയാത്രികരുടെ എണ്ണം 40 ദശലക്ഷമാകുമെന്നാണ് കരുതപ ്പെടുന്നതെന്ന് ഒമാൻ ഏവിയേഷൻ ഗ്രൂപ് സി.ഇ.ഒ മുസ്തഫ അൽ ഹിനായി പറഞ്ഞു. ഇൗ ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മസ്കത്തിൽ ‘കടൽ സമ്പദ്ഘ ടനയും ഭാവി സാേങ്കതികത’യും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയുടെ വികസനവും സമ്പദ്ഘടനയിൽ പങ്കാളിത്തവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2018ലാണ് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒരു കുടിക്കീഴിലാക്കി ഒമാൻ ഏവിയേഷൻ ഗ്രൂപ് നിലവിൽവന്നത്. നിലവിൽ വന്ന് ഒരു വർഷത്തിനകം 980 സ്വദേശികൾക്ക് നേരിട്ടുള്ള തൊഴിലും 8000 പേർക്ക് നേരിട്ടല്ലാത്ത തൊഴിലവസരങ്ങളും ലഭ്യമാക്കി.
മസ്കത്ത് വിമാനത്താവളം വഴി ഇക്കാലയളവിൽ 1.3 ദശലക്ഷം യാത്രക്കാരും 2,15,000 ടൺ എയർ കാർഗോയുമാണ് അധികമായി കടന്നുപോയതെന്നും അൽ ഹിനായി പറഞ്ഞു. വിഷൻ 2030 ലക്ഷ്യമിട്ടുള്ള നിരവധി ചുവടുവെപ്പുകളും നടത്തി. മസ്കത്തിനെ ലോകത്തിലെ മികച്ച 18 വിമാനത്താവളങ്ങളിലൊന്നായി ഉയർത്തണമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടതെന്നും അൽ ഹിനായ് കൂട്ടിച്ചേർത്തു. വ്യോമയാന മേഖലയെയും ടൂറിസം, ചരക്കുഗതാഗത മേഖലകളെയും പരസ്പരം ബന്ധിപ്പിച്ച് വ്യാപാരവും വരുമാനവും വർധിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസം, ബിസിനസ്, ചരക്കുഗതാഗത മേഖലകളിൽ ഒമാനെ ആഗോളകേന്ദ്രമായി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. ‘വിമാനത്താവള നഗര’ങ്ങളാണ് മറ്റൊരു ശ്രദ്ധേയപദ്ധതി. വിമാനത്താവള പരിസരങ്ങളിലുള്ള ഇൗ നഗരങ്ങളിലൂടെ വളർച്ചയും വിദേശ നിക്ഷേപ വർധനയും സാധ്യമാകും. വ്യോമയാന മേഖലയെ സമുദ്ര സമ്പദ്ഘടനയുമായി ബന്ധപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും ആലോചനയിലുണ്ടെന്ന് അൽ ഹിനായി പറഞ്ഞു.
ഇൗ മേഖലയിലെ വാണിജ്യപരമായുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിെൻറ ഭാഗമായി ഒമാനെ ക്രൂയിസ് യാത്രികരുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നതിന് നടപടികൾ സ്വീകരിക്കും. ഒപ്പം മത്സ്യബന്ധനം, കാർഷിക, ഖനന മേഖലകളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കും. ക്രൂയിസ് കപ്പലുകളെ വിമാന സർവിസുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ ക്രൂയിസ് സഞ്ചാരികളുടെ ട്രാൻസിറ്റ് ഹബ്ബായി ഒമാനെ മാറ്റിയെടുക്കാൻ സാധിക്കും. ചരക്കുഗതാഗത മേഖലയിൽ ‘അസിയാദു’മായി ചേർന്നാകും പ്രവർത്തിക്കുക. നിലവിൽ വ്യോമമാർഗം ഒരു ശതമാനം ചരക്ക് മാത്രമാണ് കൊണ്ടുപോകുന്നത്. അതിനാൽ ഇൗ മേഖലയിൽ വലിയ വളർച്ച സാധ്യതയാണ് ഉള്ളത്. കാർഷിക, ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ടും സാധ്യതയേറെയാണ്. വിവിധ ഉൽപന്നങ്ങൾ വ്യോമമാർഗം മറ്റു രാജ്യങ്ങളിലെ വിപണികളിലേക്ക് എത്തിക്കാനാണ് പദ്ധതി. മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
