മസ്കത്ത്: കലാകാരന്മാരുടെ കൂട്ടായ്മയായ മസ്കത്ത് ആർട്സിെൻറ പുതിയ നാടകം അ രങ്ങിലെത്തുന്നു. ‘ഒളിമ്പ്യൻ ചക്രപാണി’ എന്ന നാടകം ഏപ്രിലിൽ ഒമാനിലെ വിവിധ സ്ഥലങ്ങളി ൽ അവതരിപ്പിക്കും. നാടകത്തിെൻറ പോസ്റ്റർ ഒമാനി സംവിധായകനും മുൻ പാർലമെൻറ് അംഗവുമായ ഡോ. ഖാലിദ് അൽസദ്ജാലിയും മലയാളി നടൻ എം.ആർ. ഗോപകുമാറും ചേർന്ന് പ്രകാശനം ചെയ്തു. ‘സയാന’ സിനിമയുടെ പ്രദർശനത്തിെൻറ ഭാഗമായി മസ്കത്ത് ഗ്രാൻഡ് മാളിൽ നടന്ന ചടങ്ങിൽ ഛായാഗ്രാഹകൻ അയ്യപ്പനടക്കം ഒമാനിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മസ്കത്ത് ആർട്സിെൻറ ഏഴാമത് മുഴുനീള നാടകമാണിത്.
എഴുത്തുകാരൻ മുരളീകൃഷ്ണയുടേതാണ് രചന. രംഗപടം: വിജയൻ കടമ്പേരി, ഗാനങ്ങൾ: മഞ്ജു പ്രസന്ന, സംഗീതം: അനിൽ മാള, ചമയം: ഗോപി, വസ്ത്രാലങ്കാരം: ദീപമാല രതീഷ്. നടനും സംവിധായകനുമായ സന്തോഷ് കീഴാറ്റൂർ പ്രകാശസംവിധാനം നിർവഹിക്കുന്ന നാടകം പ്രവാസി കലാകാരൻ റിജു റാം ആണ് സംവിധാനം ചെയ്യുന്നത്. സുരേന്ദ്രൻ കളത്തിൽ, മനോഹരൻ ഗുരുവായൂർ, സരസൻ, ബഷീർ എരുമേലി, ബിജു കുഴിപറമ്പിൽ, ഗോകുൽദാസ്, ജയൻ കാഞ്ഞങ്ങാട്, പ്രകാശ് നായർ, ഉണ്ണി ആർട്സ്, സുരേഷ് കൃഷ്ണ, രമേശ് ബാബു, ദീപുലാൽ, പ്രസാദ്, ശ്രീലത പ്രദീപ്, ലേഖ വിനോദ്, ലേഖ സജീവ്, ഹാപ്പി വിജയൻ, നിഷ പ്രഭാകർ, വിജി സുരേന്ദ്രൻ, ഷിനൂന സിറാജ്, നമിത എന്നിവരാണ് അരങ്ങിലെത്തുന്നത്.