മസ്കത്ത്: കടൽവെള്ളരി പിടിക്കുന്നതിനുള്ള നിരോധനം രണ്ടുവർഷത്തേക്ക് കൂടി നീട്ടിയതായി കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. കടൽവെള്ളരി കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധനത്തിെൻറ പരിധിയിൽ ഉൾപ്പെടുമെന്ന് ഫെബ്രുവരി മൂന്നിന് പുറപ്പെടുവിച്ച 2019/25ാം നമ്പർ മന്ത്രിതല ഉത്തരവ് പറയുന്നു. മാർച്ച് 27 മുതൽ രണ്ടുവർഷത്തേക്കാകും നിരോധനം പ്രാബല്യത്തിലുണ്ടാവുക. കഴിഞ്ഞവർഷം മേയ് 19 മുതൽ ഒരുവർഷത്തേക്ക് ഏർപ്പെടുത്തിയ നിരോധനത്തിെൻറ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. കടലിെൻറ പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിക്കുന്നതിൽ കടൽവെള്ളരികളുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ഒമാൻ കടലിലെ കടൽവെള്ളരികളുടെ അളവ് തിട്ടപ്പെടുത്തുന്നതിനൊപ്പം അവയുടെ ആഗോളതലത്തിലെ ആവശ്യം കണക്കിലെടുക്കുകയും നിരോധനത്തിെൻറ ലക്ഷ്യമാണെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2019 3:36 AM GMT Updated On
date_range 2019-06-26T19:00:00+05:30കടൽവെള്ളരി പിടിത്തം: നിരോധനം നീട്ടി
text_fieldsNext Story