മസ്കത്ത്: ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദിന് ബിസിനസ് രം ഗത്തെ മികവിനുള്ള പുരസ്കാരം. ട്രിവാൻഡ്രം എക്സ്പാറ്റ്സ് അസോസിയേഷൻ മസ്കത്താണ് (ടീം) പുരസ്കാരം നൽകിയത്. ടീമിെൻറ വാർഷിക കലാ സാംസ്കാരിക പരിപാടിയായ ‘പത്മതീർഥ’ത്തിൽ വെച്ച് ഇന്ത്യൻ അംബാസഡർ മുനു മഹാവർ അവാർഡ് സമ്മാനിച്ചു. പാളയം മസ്ജിദ് മുൻ ഇമാം അബ്ദുൽ ഗഫാർ മൗലവി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ടെലിവിഷൻ താരങ്ങൾ, വിവിധ സാംസ്കാരിക സംഘടനാ ഭാരവാഹികൾ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
‘ഫായെദ മുഹമ്മദ്’ എന്ന് അറിയപ്പെടുന്ന ഡോ. പി.എ. മുഹമ്മദിെൻറ ബിസിനസ് സംരംഭങ്ങൾ ട്രാവൽ ആൻഡ് ടൂറിസം, ഹെൽത്ത് കെയർ, റീെട്ടയിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായാണ് ഉള്ളത്. 90കളിൽ മുംബൈയിൽ സ്ഥാപിച്ച ഫായെദ ട്രാവൽസിലൂടെയാണ് ഇദ്ദേഹം ബിസിനസ് രംഗത്ത് ചുവടുവെക്കുന്നത്. പിന്നീട് വിവിധ ഗൾഫ് രാജ്യങ്ങളിലും ട്രാവൽസിെൻറ ശാഖകൾ ആരംഭിച്ചു. മറ്റു രണ്ടു പങ്കാളികൾക്കൊപ്പം റൂവിയിൽ ഇദ്ദേഹം തുടക്കമിട്ട ബദർ അൽസമ ക്ലിനിക് ഒമാനിലെയും പിന്നീട് ബഹ്റൈൻ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെയും പ്രമുഖ ഹെൽത്ത്കെയർ ശൃംഖലയായി വളർന്നു. സ്വന്തം പ്രയത്നത്തിനൊപ്പം ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും പ്രതിബദ്ധതയും കഠിനാധ്വാനവുമാണ് ബിസിനസ് രംഗത്തെ വിജയത്തിന് കാരണമെന്ന് ഡോ. പി.എ മുഹമ്മദ് പറഞ്ഞു.