‘തിരുക്കുറലി’ന് ആദരം: പരിപാടി ഇന്ന്
text_fieldsമസ്കത്ത്: തമിഴ് സാഹിത്യത്തിലെ അമൂല്യ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ‘തി രുക്കുറലി’ന് ആദരമർപ്പിച്ചുള്ള പ്രത്യേക പരിപാടി നടക്കും. മസ്കത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് തിരുക്കുറൽ സയൻസ് ഇന്ത്യൻ സോഷ്യൽ ക്ലബ് തമിഴ് വിഭാഗത്തിെൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ൈവകുന്നേരം അഞ്ചിന് അൽ മാസ ഹാളിൽ നടക്കുന്ന പരിപാടിയിൽ മുൻ രാജ്യസഭ എം.പി തരുൺ വിജയ് മുഖ്യാതിഥിയായിരിക്കും. ഡോ. ചിത്ര നാരായണൻ വിശിഷ്ടാതിഥിയും പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം പ്രതിനിധി മുഹമ്മദ് സുലൈമാൻ ഹമെദ് അൽ ബഹ്ലാനി പ്രത്യേക അതിഥിയുമായിരിക്കും. 16 വർഷമായി തിരുക്കുറൽ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. ടി. തങ്കമണിയുടെ നേതൃത്വത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് തിരുക്കുറൽ സയൻസ് പ്രവർത്തിക്കുന്നത്. തിരുക്കുറൽ പഠനത്തിന് താൽപര്യമുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വത്തിൽ വാട്ട്സ്ആപ് ക്ലാസുകൾ നടത്തിവരുന്നുണ്ടെന്ന് ഡോ. തങ്കമണി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചിത്ര നാരായണൻ അടക്കമുള്ളവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
