Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മു​സാ​ബ​ഖ 2019’...

‘മു​സാ​ബ​ഖ 2019’ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ നാ​ളെ

text_fields
bookmark_border
‘മു​സാ​ബ​ഖ 2019’ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ നാ​ളെ
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ റേ​ഞ്ച്​ ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ന്​ കീ​ഴി​ലെ മ​ദ്​​റ​സ​ക​ളി​ലെ വി​ദ്യാ​ ർ​ഥി​ക​ളു​ടെ ക​ലോ​ത്സ​വ​മാ​യ മു​സാ​ബ​ഖ 2019​െൻ​റ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ ശ​നി​യാ​ഴ്​​ച ന​ട​ക്കും. അ​ൽ മാ​സ ഹാ​ള ി​ലാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ക​യെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ 9.30ന്​​ ​ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 10ന്​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​കും. 27 മ​ദ്​​റ​സ​ക​ളി​ൽ​നി​ന്നു​ള്ള 300 കു​ട്ടി​ക​ളാ​ണ്​ അ​വ​സാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ക. ഖി​റാ​അ​ത്ത്, ബാ​ങ്കു​വി​ളി, പ്ര​ബ​ന്ധം, ഇം​ഗീ​ഷ്, മ​ല​യാ​ളം, പ്ര​സം​ഗം തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സ​ബ്​​ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ ത​ല​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ദ​ഫ്​​മു​ട്ടി​ന്​ ഒ​രു മ​ദ്​​റ​സ​യി​ൽ​നി​ന്ന്​ ഒ​രു ടീം ​മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​വു​ക. മ​ദ്​​റ​സ ത​ല മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ബാ​ത്തി​ന, ആ​സി​മ ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

ആ​ദ്യ സ്​​ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​രാ​ണ്​ അ​വ​സാ​ന​ത​ല മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​തി​ന്​ ന​ട​ക്കു​ന്ന സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​ഇൗ​സ്​ അ​ഹ​മ്മ​ദ്​ അ​ട​ക്ക​മു​ള്ള​വ​ർ പ​െ​ങ്ക​ടു​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ റേ​ഞ്ച്​ ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ്​ ത്വാ​ഹ ജി​ഫ്​​രി ത​ങ്ങ​ൾ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്​ ദാ​രി​മി, ചെ​യ​ർ​മാ​ൻ സ​ക​രി​യ്യ ത​ളി​പ്പ​റ​മ്പ്, ക​ൺ​വീ​ന​ർ​മാ​രാ​യ ശാ​കി​ർ ഫൈ​സി, പി.​പി. മു​ജീ​ബ്​ റ​ഹ്​​മാ​ൻ മൗ​ല​വി, പ്ര​ചാ​ര​ണ വി​ഭാ​ഗം ക​ൺ​വീ​ന​ർ​മാ​രാ​യ നൗ​ഫ​ൽ അ​ൻ​വ​രി, അം​ഗ​ങ്ങ​ളാ​യ ഹ​സ​ൻ ബാ​വ ഹാ​ജി, അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story