യു.ടി.എസ്.സി ഗൾഫ് ഹോക്കി ഫിയെസ്റ്റ ഇന്ന് മുതൽ
text_fieldsമസ്കത്ത്: യുനൈറ്റഡ് തലശേരി സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക ്കുന്ന നാലാമത് ഗൾഫ് ഹോക്കി ഫിയെസ്റ്റ ഇന്നും നാളെയുമായി. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്സിൽ നടക്കുന്ന ഹോക്കി ടൂർണമെൻറിൽ ഒമാനിൽനിന്ന് എട്ടും മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽനിന്ന് നാല് ടീമുകളും പെങ്കടുക്കും. നഖ്വി സ്ട്രൈക്കേഴ്സ് ദമ്മാം, സൗദി സ്ട്രൈക്കേഴ്സ് ദമ്മാം, അബൂദബി ഹോക്കി ക്ലബ്, ഹംഗറി ഹമൂർസ് ബഹ്റൈൻ എന്നിവരാണ് പെങ്കടുക്കുന്ന വിദേശ ടീമുകൾ. ആതിഥേയരായ യു.ടി.എസ്.സി, അഹ്ലി സിദാബ് സ്പോർട്സ് ക്ലബ്, സീബ് സ്പോർട്സ് ക്ലബ്, അൽ സലാം സ്പോർട്സ് ക്ലബ്, ഒമാൻ വെറ്ററൻസ്, സിദാബ് ഫ്രൻഡ്സ് ക്ലബ്, പാക്ക് ഫാൽക്കൺസ്, യു.ടി.എസ്.സി, ടീം കൂർഗ് എന്നിവയാണ് ഒമാനിൽനിന്ന് കളത്തിലിറങ്ങുന്ന ടീമുകൾ.
ടീമുകളെ നാലു പൂളുകളായി തിരിച്ചാണ് പ്രാഥമിക തല മത്സരങ്ങൾ. ഇന്ന് ഉച്ചക്ക് രണ്ടിന് മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം ആറരക്കാണ് ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ്. ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ നാളെ നടക്കും. ശനിയാഴ്ച രാത്രി എട്ടിനാണ് ഫൈനൽ മത്സരം. മബേല, വാദി കബീർ ഇന്ത്യൻ സ്കൂൾ ഹോക്കി ടീമുകളുടെ പ്രദർശന മത്സരവുമുണ്ടാകും. ഒമാൻ ഹോക്കി അസോസിയേഷെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ടൂർണമെൻറിന് ഏഷ്യൻ ഹോക്കി ഫെഡറേഷെൻറ അംഗീകാരവുമുണ്ട്. ടൂർണമെൻറിനോടനുബന്ധിച്ച് ടെലിവിഷൻ അവതാരകൻ രാജ് കലേഷിെൻറ നേതൃത്വത്തിൽ പാചക മത്സരവും നടക്കും. ഫുഡ്ലാൻഡ്സ് കുക്ക് ഒാഫ് കോൺഡസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. വിവിധ വിനോദ പരിപാടികളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.