മസ്കത്ത്: ഒമാൻ -ഇന്ത്യ സ്പോർട്സ് മീറ്റ് സമാപിച്ചു. അൽ ഫലാജ് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീരമായ സമാപന ചടങ്ങിലാണ് ആറുമാസത്തോളം നീണ്ട ഒമാനിലെ ഏറ്റവും വലിയ കായിക മാമാ ങ്കത്തിന് തിരശ്ശീല വീണത്. ഇന്ത്യൻ അംബാസഡർ മുനു മഹാവർ, ഒമാൻ സിവിൽ സർവിസ് മന്ത്രാല യം ഉപദേഷ്ടാവ് ഡോ. ഹമ്മാദ് ഹമദ് അൽ ഗാഫ്രി, ഇൻഫർമേഷൻ മന്ത്രാലയം ഉപദേഷ്ടാവ് ഡോ. ഖാലിദ് അൽ സദ്ജാലി എന്നിവർ സമാപന ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യ ദിനത്തിെൻറയും ഒമാെൻറ 48ാം ദേശീയദിനാഘോഷത്തിെൻറയും ഭാഗമായിട്ടാണ് ഈ കായിക ഉത്സവം സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസിയും ഒമാൻ കായിക മന്ത്രാലയവുമായി ചേർന്ന് വിജയകരമായി കായിക മേള ഒരുക്കിയ മലയാളം വിഭാഗത്തെ അംബാസഡർ അനുമോദിച്ചു.
ഒമാനും ഇന്ത്യയും കൂട്ടായ കായിക സംരംഭങ്ങൾ ഇനിയും ഉണ്ടാകണമെന്നും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഇവ സഹായിക്കുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷ്, ഒമാൻ കാർ റേസിങ് ചാമ്പ്യൻ അഹ്മദ് അൽ ഹാർത്തി, ഒമാൻ പാരാലിമ്പിക് ചാമ്പ്യൻ മുഹമ്മദ് മുശൈഖി, ഒമാെൻറ ടെന്നിസ് താരം ഫാത്തിമ നബ്ഹാനി, എവറസ്റ്റ് കൊടുമുടി കയറിയ ആദ്യത്തെ ഒമാനിയും ആദ്യത്തെ അറബ് വംശജനുമായ ഖാലിദ് അൽ സിയാബി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ഹോക്കി, ഫുട്ബാൾ, ക്രിക്കറ്റ്, ഗോൾഫ് എന്നീ മേഖലകളിൽ പ്രശംസനീയമായ സംഭാവന നൽകിയ എസ്.എ.എസ് നഖ്വി, സൈദ് ഉത്മാൻ, മധു ജസ്റാണി, അസാൻ റുംഹി എന്നിവരെയും ഒമാെൻറ പുരോഗതിയിൽ സംഭാവനകൾ നൽകിയ ശൈഖ് കനക്സി ഖിംജി, ഡോ. പി. മുഹമ്മദലി, കിരൺ ആഷർ, ബി.എസ് മേത്ത എന്നിവരെയും സമാപന ചടങ്ങിൽ ആദരിച്ചു. 2019ലെ പ്രവാസ ഭാരതീയ സമ്മാൻ നേടിയ ഡോ. വി.ടി വിനോദിനെയും അദ്ദേഹത്തിെൻറ സംഭാവനകളെയും പ്രകീർത്തിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. മലയാള വിഭാഗം കൺവീനർ ടി. ഭാസ്കരൻ, ഇന്ത്യൻ േസാഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ സ്വാഗതവും സ്പോർട്സ് മീറ്റ് ചീഫ് കോഒാഡിനേറ്റർ പി.എം മുരളീധരൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ വിവിധ വിഭാഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 2:40 AM GMT Updated On
date_range 2019-06-25T17:59:59+05:30ഒമാൻ-ഇന്ത്യ സ്പോർട്സ് മീറ്റിന് തിരശ്ശീല
text_fieldsNext Story