മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിന് വേദിയൊ രുങ്ങുന്നു. െഎ.എസ് ക്വിസ് -2019 എന്ന് പേരിട്ട മെഗാ ക്വിസ് മത്സരം ഇന്ത്യൻ സ്കൂൾ ഡയറക് ടർ ബോർഡിെൻറ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പഠന സമ്പ്രദായം മെച്ചപ്പെട്ടതാക്കാനും പഠനം ആഹ്ലാദകരമാക്കാനും ഇന്ത്യൻ സ്കൂളുകൾ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കിവരുകയാണെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു. െഎ.എസ് ക്വിസും ഇതിെൻറ ഭാഗമാണ്. വിദ്യാർഥികൾക്ക് തങ്ങളുടെ പഠന മികവ് വ്യത്യസ്തമായ രീതിയിൽ പ്രയോഗിക്കാൻ അവസരം നൽകുന്ന ഒന്നാകും ക്വിസ് മത്സരമെന്നും ബേബി സാം സാമുവൽ പറഞ്ഞു.
പരിപാടി ഏറ്റവും മികവുറ്റതാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണെന്ന് െഎ.എസ്.ഡി എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രനും പറഞ്ഞു. ഏപ്രിലിൽ മൂന്ന് ഘട്ടങ്ങളിലായാണ് ക്വിസ് മത്സരം നടക്കുക. അഞ്ച് മുതൽ എട്ടുവരെ ക്ലാസുകളിലുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ ഉള്ളവർക്ക് സീനിയർ വിഭാഗത്തിലും പെങ്കടുക്കാം. അഞ്ച്, ആറ് തീയതികളിൽ സ്കൂൾ തലത്തിൽ രണ്ട് ഒാൺലൈൻ പ്രാഥമിക തല മത്സരങ്ങളുണ്ടാകും. പെങ്കടുക്കുന്ന ഒാരോ സ്കൂളിലും ഏറ്റവുമധികം പോയൻറ് നേടുന്ന മൂന്ന് കുട്ടികൾക്കായി ഏപ്രിൽ 11ന് ദാർസൈത്ത് സ്കൂളിൽ മെഗാ പ്രിലിംസ് നടക്കും. 12ന് ഖുറം ആംഫി തിയറ്ററിലാണ് മെഗാ ഫൈനൽ. പെങ്കടുക്കാൻ താൽപര്യമുള്ള ടീമുകൾക്ക് ഇൗ മാസം 28 വരെ സ്കൂൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.