സാമ്പത്തിക സംവരണം സോഷ്യല്‍ ഫോറം ചർച്ച നാളെ
text_fieldsമസ്കത്ത്: മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണം എന്ന വിഷയത്തിൽ സോഷ്യല്‍ ഫോറം മസ്ക ത്ത് ഏരിയ ചർച്ച സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 8.45ന് റൂവി പാർക്ക്വേ റസ്റ്റാറൻറിലാണ് പരിപാടി. തൻവീർ തലശ്ശേരി വിഷയാവതരണം നടത്തും. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടിനുശേഷവും മുസ്ലിംകള് അടക്കം പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഉദ്യോഗ മണ്ഡലങ്ങളില്‍ ലഭിച്ചിട്ടില്ല. സാമ്പത്തിക സംവരണത്തിനെതിരെ മുഴുവന്‍ പിന്നാക്ക ജനവിഭാഗങ്ങളും ജനാധിപത്യ മതേതര വിശ്വാസികളും സമര പരിപാടികളുമായി രംഗത്തിറങ്ങണമെന്നും പ്രവാസലോകത്ത് ഇതു സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുടക്കം കുറിക്കുമെന്നും കൺവീനർ നദീർ മൈനാഗപ്പള്ളി പത്രക്കുറുപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.