വാദി മുറിച്ചുകടന്ന ഡ്രൈവർ അറസ്റ്റിൽ
text_fieldsമസ്കത്ത്: മഴയിൽ നിറഞ്ഞൊഴുകിയ വാദി മുറിച്ചുകടന്ന വാഹനത്തിെൻറ ഡ്രൈവർ പിടിയി ലായി. സമാഇൗലിലെ വാദി അൽ അഖായിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മുന്നറിയിപ്പുകൾ അവഗണിച്ച് പിക്കപ്പിൽ ഇയാൾ വാദി മുറിച്ചുകടക്കാൻ ശ്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് നടന്നത്. ഗതാഗത നിയമത്തിെൻറ 8/49 നിയമപ്രകാരമാണ് നടപടി. സ്വന്തം ജീവനോ സഹയാത്രക്കാരുടെ ജീവനോ അപകടമുണ്ടാകുന്ന രീതിയിൽ വാദി മുറിച്ചുകടക്കാൻ ശ്രമിക്കുന്ന വാഹന യാത്രികർക്ക് മൂന്നുമാസം തടവും 750 റിയാൽ പിഴയും ശിക്ഷ നൽകണമെന്നാണ് ഒമാൻ ഗതാഗത നിയമം അനുശാസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
