ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. ഇന്ത്യൻ സ്കൂൾ ബോർഡ് എജ്യുക്കേഷനൽ അഡ്വൈസർ എം.പി. വിനോബ മുഖ്യാതിഥിയായിരുന്നു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമേൻറായും മുഖ്യാതിഥി നൽകി. എസ്.എം.സി പ്രസിഡൻറ് ഡോ.തോമസ് വർഗീസ് സംസാരിച്ചു. എസ്.എം.സി കൺവീനർ ഉണ്ണികൃഷ്ണൻ, ട്രഷറർ ഫിറോസ് ഹുസൈൻ, എസ്.എം.സി അംഗങ്ങളായ ജമാൽഹസൻ, ഡോ. വിജയ് ഷൺമുഖം തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പൽ വി.എസ്. സുരേഷ് വിദ്യാർഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കുട്ടികളുടെ ആശീർവാദഗാനം ചടങ്ങിന് മാറ്റ് കൂട്ടി. മുതിർന്ന അധ്യാപകരായ മഹനാസ് നെയ്മി, വിജയകുമാർ ഡൊമിനിക് എന്നിവർ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു. വിദ്യാർഥികളായ കാതറിൻ ഗ്രേയ്സ്, മഹം ഷെഫിക്ക് എന്നിവർ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ സീനിയർ അക്കാദമിക്ക് സൂപ്പർവൈസർ സണ്ണി മാത്യു സ്വാഗതവും ഹെഡ്ഗേൾ നേഹ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 3:02 AM GMT Updated On
date_range 2019-06-25T12:30:00+05:30ഇബ്രി ഇന്ത്യൻ സ്കൂളിൽ ബിരുദദാന ദിനം
text_fieldsNext Story