ന്യൂനമർദം: വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴ
text_fieldsമസ്കത്ത്: ന്യൂനമർദം രൂപപ്പെട്ടതിെൻറ ഫലമായി വടക്കൻ ഗവർണറേറ്റുകളിൽ മഴ. മുസന്ദം, ബുറൈമി, ബാത്തിന മേഖലകളുടെ പലയിടങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. റൂവി, മത്ര, ബോഷർ തുടങ്ങി മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴ രാത്രിയോടെ കനത്ത മഴയുണ്ടായി. ചിലയിടങ്ങളിൽ കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയാണ് മഴയെത്തിയത്. മഴയെ തുടർന്ന് അപകടങ്ങളൊന്നും രാത്രി വൈകിയും റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂനമർദത്തിെൻറ ഫലമായി ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നും മുൻകരുതൽ നടപടികളെടുക്കണമെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി മുന്നറിയിപ്പ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച മുസന്ദം മേഖലയിൽ നിന്നാണ് മഴ ആരംഭിച്ചത്.
ശക്തമായ മഴയുടെ ഫലമായി വാദികൾ നിറഞ്ഞൊഴുകിയതിനാൽ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയും സിവിൽ ഡിഫൻസിനെയും വിന്യസിച്ചിരുന്നു. മുസന്ദം, കസബ് മേഖലകൾക്ക് പുറമെ സുഹാർ, ഷിനാസ്, സഹം, സുവൈഖ്, ദങ്ക്, നഖൽ, മത്ര, ബർക്ക, മുസന്ന, സമാഇൗൽ എന്നീ സ്ഥലങ്ങളിലും മസ്കത്ത് ഗവർണേറ്റിെൻറ വിവിധ ഭാഗങ്ങളിൽ രാത്രിയോടെ മഴ കനത്തു. ലിവയിൽ ആലിപ്പഴ വർഷവുമുണ്ടായി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വാദികൾ മുറിച്ചുകടക്കരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഒപ്പം വൈദ്യുതി പോസ്റ്റുകൾ, വീഴാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവയുടെ സമീപത്തുനിന്ന് മാറിനിൽക്കണം. മഴയുടെ ഫലമായി താപനിലയിലും കുറവുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
