ഒമാനിൽ കൂടുതൽ ഉൽക്കാശിലകൾ കണ്ടെത്തി
text_fieldsമസ്കത്ത്: രാജ്യത്തെ മരുഭൂമികളിൽ കൂടുതൽ ഉൽക്കാശിലകൾ കണ്ടെത്തി. കഴിഞ്ഞമാസം പകുതിവരെയുള്ള ഉൽക്കാശിലകളുടെ ശേഖരണത്തിനും ഗവേഷണത്തിനും തുടക്കമായതായി പബ്ലിക് അതോറിറ്റി ഒാഫ് മൈനിങ് അറിയിച്ചു. സ്വിറ്റ്സർലൻഡിലെ ബേണിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയവുമായി സഹകരിച്ചുള്ള പഠനം ഇൗ മാസം പകുതിവരെ തുടരും. ഫെബ്രുവരി പകുതിയോടെയാകും കണ്ടെത്തിയ ഉൽക്കാശിലകളുടെ എണ്ണം പുറത്തുവിടുകയെന്നും പൊതുഅതോറിറ്റി അറിയിച്ചു. ഉൽക്കാശിലകളുടെ ശേഖരണം, പഠനം, വേർതിരിക്കൽ, സംരക്ഷണം എന്നിവക്ക് 2001 മുതൽ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സഹകരിച്ചുവരുന്നുണ്ട്. ശാസ്ത്രീയവും സാമ്പത്തികവുമായ മാനങ്ങൾ മുൻനിർത്തി ഉൽക്കാശിലകളെ നാശത്തിൽനിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ധാരണപത്രം ഒപ്പുെവച്ചത്. കഴിഞ്ഞവർഷം മൊത്തം 53 കിലോ ഭാരമുള്ള 352 ഉൽക്കാശിലകളാണ് ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയതെന്നും മൈനിങ് പൊതുഅതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
