എസ്.ക്യു.യു അറബ് മേഖലയിലെ മികച്ച 13ാമത്തെ സർവകലാശാല
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ ഇടംനേടി സുൽത്താൻ ഖാബൂസ് സർവകലാശാലയും. സ്പാനിഷ് റാങ്കിങ് എന്നറിയപ്പെടുന്ന വെബോമെട്രിക്സ് സൂചികയിൽ അറബ് മേഖലയിൽ 13ാം സ്ഥാനമാണ് എസ്.ക്യു.യുവിന് ഉള്ളത്. ഒമാനിലെ ഏറ്റവും മികച്ച സർവകലാശാലയും 11,995 സർവകലാശാലകൾ അടങ്ങുന്ന ആഗോള പട്ടികയിൽ 1353ാം സ്ഥാനവും എസ്.ക്യു.വിന് ഉണ്ട്. യൂനിവേഴ്സിറ്റി ഒാഫ് നിസ്വയാണ് ഒമാനിലെ മികച്ച രണ്ടാമത്തെ സർവകലാശാല. അറബ് മേഖലയിൽ 102ാം സ്ഥാനവും ആഗോളതലത്തിൽ 3507ാം സ്ഥാനവുമാണ് നിസ്വക്ക് ഉള്ളത്. സുഹാർ സർവകലാശാല, ജർമനി യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി ഒമാൻ എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിലുള്ള ഒമാനി സർവകലാശാലകൾ. ലോകത്തിലെ ഏറ്റവും വലിയ സർവകലാശാല മൂല്ല്യനിർണയ സൂചികയായാണ് വെബോമെട്രിക്സ് അറിയപ്പെടുന്നത്. വിദ്യാഭ്യാസത്തിെൻറ നിലവാരം, ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
