നാേട്ടാർമകൾ മനസ്സിലുണർത്തി സീബ് ഇന്ത്യൻ സ്കൂളിൽ പ്രദർശനം
text_fieldsമസ്കത്ത്: ഗൃഹാതുരത്വം നിറഞ്ഞ ഒാർമകൾ താലോലിക്കുന്നവരുടെ മനസ്സ് നിറക്കുന്ന കാഴ്ചകളാണ് സീബ് ഇന്ത്യൻ സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കായി കഴിഞ്ഞ ദിവസം ഒരുക്കിയ പ്രദർശനത്തിലുണ്ടായിരുന്നത്. പച്ചക്കറികളും പഴങ്ങളും പുൽപായയും പെട്രോമാക്സും ഗ്രാമഫോണുമൊക്കെ നിരത്തിവെച്ചുള്ള നാട്ടുചന്ത, അവിടെ കേരളത്തിെൻറ പരമ്പരാഗത വേഷവിധാനങ്ങളോടെയുള്ള കച്ചവടക്കാർ, മൺചട്ടിയും ഭരണിയും ചെരവയും അടങ്ങുന്ന പരമ്പരാഗത വീട്ടുപകരണങ്ങൾ, പരമ്പരാഗത ജീവിതരീതി, ഭക്ഷണക്രമം എന്നിങ്ങനെ പുതിയ തലമുറക്ക് പരിചിതമല്ലാത്ത ഗ്രാമീണ ജീവിതത്തിെൻറ ദൃശ്യങ്ങളാണ് പ്രദർശനമേളയിൽ ഒരുക്കിയത്. സ്കൂളിെൻറ പ്രധാന വേദി ഗ്രാമീണ കലകളുടെ അരങ്ങേറ്റ വേദിയുമായി. ഇതോടൊപ്പം പ്രകൃതിയിലേക്ക് മടങ്ങേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാട്ടുന്നതടക്കം സമകാലിക ജീവിതവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നു.
ഹിന്ദി, മലയാള വിഭാഗങ്ങൾ ചേർന്നാണ് ‘ഗ്രാമീണ ജീവിതത്തിെൻറ നേർകാഴ്ചകൾ’ എന്ന പ്രദർശനം സംഘടിപ്പിച്ചത്. കുട്ടികളുടെ സർഗാത്മകവും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുള്ളതായിരുന്നു ഇത്. ഇതാദ്യമായി മത്സര ഇനങ്ങളായി ഒരുക്കിയ പ്രദർശനത്തിൽ 17 വിഭാഗങ്ങളിലായി 225 കൊച്ചുകുട്ടികൾ പെങ്കടുത്തു. 263 പ്രദർശനങ്ങളാണ് ഉണ്ടായിരുന്നത്. 56 കുട്ടികൾ മികച്ച പ്രദർശനത്തിനുള്ള അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ക്ലബ് ആക്റ്റിവിറ്റിയുടെ ഭാഗമായി കുട്ടികൾ നിർമിച്ച ആർട്ട് ആൻഡ് ക്രാഫ്റ്റ് വസ്തുക്കളുടെ പ്രദർശനവും ഉണ്ടായിരുന്നു. എസ്.എം.സി കൺവീനർ അഹ്സൻ ജലാൽ പ്രദർശനമേള ഉദ്ഘാടനം ചെയ്തു. എസ്.എം.സി പ്രസിഡൻറ് എ.കെ. മൊയ്തു വിജയികൾക്ക് പ്രോത്സാഹന സമ്മാനം നൽകി. കുട്ടികളെ പ്രദർശനത്തിന് ഒരുക്കിയ രക്ഷിതാക്കളെ പ്രിൻസിപ്പൽ ലീന ഫ്രാൻസിസ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
