87 തസ്തികകളിലെ വിസാവിലക്ക് നീട്ടി
text_fieldsമസ്കത്ത്: 87 തസ്തികകളിൽ വിദേശികൾക്കുള്ള വിസ വിലക്കിെൻറ കാലാവധി നീട്ടുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ആറുമാസത്തേക്കാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞവർഷം ജനുവരി 28നാണ് സ്വകാര്യ മേഖലയിലെ 10 വിഭാഗങ്ങളിലുള്ള തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിന് ആറുമാസത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിെൻറയും തൊഴിൽ മാർക്കറ്റ് ക്രമപ്പെടുത്തുന്നതിെൻറയും ഭാഗമായുള്ള ഇൗ തീരുമാനത്തിെൻറ കാലാവധി കഴിഞ്ഞ ജൂലൈയിൽ ആറുമാസത്തേക്കുകൂടി നീട്ടിയിരുന്നു. ആറുമാസം പൂർത്തീകരിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. െഎ.ടി, അക്കൗണ്ടിങ് ആൻഡ് ഫൈനാൻസ്, മാർക്കറ്റിങ് ആൻഡ് സെയിൽസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്.ആർ, ഇൻഷുറൻസ്, ഇൻഫർമേഷൻ/മീഡിയ, മെഡിക്കൽ, എയർപോർട്ട്, എൻജിനീയറിങ്, ടെക്നിക്കൽ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ ഇനി 2019 ജൂലൈ അവസാനം വരെ പുതിയ വിസ ലഭിക്കില്ല.
നിലവിൽ ജോലിചെയ്യുന്നവർക്ക് വിസ പുതുക്കാൻ തടസ്സങ്ങൾ ഉണ്ടാകില്ല. ചെറുകിട ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തതും ഉടമകൾ മുഴുവൻ സമയ ജോലിക്കാരായുള്ള സ്ഥാപനങ്ങൾ മാത്രമാകും വിലക്കിെൻറ പരിധിയിൽനിന്ന് ഒഴിവാകുക. മലയാളികളുടെ തൊഴിൽ പ്രതീക്ഷകൾക്ക് മങ്ങേലൽപിക്കുന്നതാണ് ഒമാൻ സർക്കാറിെൻറ തീരുമാനം. മെയില്‍ നഴ്സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റൻറ്, ആര്‍ക്കിടെക്ട്, സിവില്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കൽ എൻജിനീയർ തസ്തികകൾ മലയാളികൾ കൂടുതലായി ജോലി ചെയ്യുന്നവയാണ്. പുതുതായി ഈ മേഖലകളിൽ തൊഴിൽ തേടുന്നവർക്ക് ഒമാൻ സർക്കാറിെൻറ തീരുമാനം തിരിച്ചടിയാകും. ക്ലീനർ, നിർമാണ തൊഴിലാളി, കാർപെൻറർ തുടങ്ങിയ തസ്തികകളില്‍ ഒമാനിൽ വിസാ നിരോധനം നിലവിലുണ്ട്. 2013 നവംബർ മുതൽ ഏർപ്പെടുത്തിയ ഇൗ വിസാ നിരോധനം ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കി വരുകയാണ് ചെയ്യുന്നത്.
സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന കഴിഞ്ഞ ഒക്േടാബറിലെ മന്ത്രിസഭ കൗൺസിൽ തീരുമാനത്തിെൻറ തുടർച്ചയായാണ് ജനുവരിയിൽ വിസാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ അവസാനത്തോടെ തന്നെ 25,000 പേർക്ക് തൊഴിലവസരമെന്ന ലക്ഷ്യം മറികടന്നിരുന്നു. കഴിഞ്ഞ ഡിസംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് 12 മാസത്തിനുള്ളിൽ 64,386 സ്വദേശികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചിരുന്നു. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾെക്കാപ്പം സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്കെതിരെ മന്ത്രാലയം കർശന നടപടിയെടുത്ത് വരുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങളുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കുന്നതടക്കം കർശന നടപടികളാണ് മന്ത്രാലയം കൈകൊണ്ടുവരുന്നത്. ഇങ്ങനെ ഇടപാടുകൾ നിർത്തിവെക്കുന്ന കമ്പനികളിലെ വിദേശി തൊഴിലാളികളുടെ വിസ പുതുക്കുന്നതടക്കം സാധ്യമാകാത്ത അവസ്ഥ വരും. വിസ വിലക്കും സ്വദേശിവത്കരണവും നിമിത്തം ഒമാനിലെ വിദേശികളുടെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 20,37,519 വിദേശികളാണ് ഉള്ളത്.
താൽക്കാലിക വിസാ നിരോധനം നിലവിലുള്ള തസ്തികകൾ
ഇൻഫർമേഷൻ ആൻഡ് ടെക്നോളജി
1. ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷലിസ്റ്റ്
2.ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം സ്പെഷലിസ്റ്റ്
3. ഇലക്ട്രോണിക് കമ്പ്യൂട്ടർ നെറ്റ്വർക്ക്സ്
4. പ്രോഗ്രാംഡ് മെഷീൻസ് മെയിൻറനൻസ് ഇലക്ട്രോണിക്
5. ഇലക്ട്രോണിക് കാൽക്കുലേറ്റർ മെയിൻറനൻസ്
6. ഗ്രാഫിക്ക് ഡിസൈനർ
7. ഇലക്ട്രോണിക് സർവൈലൻസ് എക്യുപ്മെൻറ് അസംബ്ലി
8. ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ടെലികോം
9. ഇലക്ട്രോണിക്സ് ടെക്നീഷ്യൻ കൺട്രോൾ ഇൻസ്ട്രുമെൻറ്
10. ഇലക്ട്രോണിക്സ് ടെക്നീഷ്യൻ മെഡിക്കൽ എക്യുപ്മെൻറ്
11. ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ബ്രോഡ്കാസ്റ്റ്
12. ഇലക്ട്രോണിക്സ് ടെക്നീഷ്യൻ പ്രോഗ്രാംഡ് മെഷീൻസ്
13. ഇലക്ട്രോണിക്സ് ടെക്നീഷ്യൻ കമ്പ്യൂട്ടർ നെറ്റ്വർക്ക്സ്
14. കമ്പ്യൂട്ടർ പ്രോഗ്രാമർ
15. കമ്പ്യൂട്ടർ എൻജിനീയർ
16. കമ്പ്യൂട്ടർ ഒാപറേറ്റർ
അക്കൗണ്ടിങ് ആൻഡ് ഫൈനാൻസ്
1. ബാങ്ക് നോട്ട്സ് ആൻഡ് മണി ചേഞ്ചർ
2. ബാങ്ക് നോട്ട്സ് ടെക്നീഷ്യൻ
3. അക്കൗണ്ട് ഒാഡിറ്റിങ് ടെക്നീഷ്യൻ
4. ജനറൽ അക്കൗണ്ടിങ് ടെക്നീഷ്യൻ
5. കോസ്റ്റ് അക്കൗണ്ടിങ് ടെക്നീഷ്യൻ
6. കോസ്റ്റ്സ് അക്കൗണ്ടൻറ്
7. ഇൻഷുറൻസ് കലക്ടർ
മാർക്കറ്റിങ് ആൻഡ് സെയിൽസ്
1. സെയിൽസ് സ്പെഷലിസ്റ്റ്
2. സ്റ്റോർ കീപ്പർ
3. കമേഴ്സ്യൽ ഏജൻറ്
4. കമേഴ്സ്യൽ മാനേജർ
5. പ്രൊക്യൂർമെൻറ് ലോജിസ്റ്റിക്സ് സ്പെഷലിസ്റ്റ്
അഡ്മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ്
1. ബിസിനസ് അഡ്മിനിസ്ട്രേഷൻ സ്പെഷലിസ്റ്റ്
2. പബ്ലിക് റിലേഷൻ സ്പെഷലിസ്റ്റ്
3. ഹ്യൂമൻ റിസോഴ്സസ് സ്പെഷലിസ്റ്റ്
4. അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ
ഇൻഷുറൻസ്
1. ഇൻഷുറൻസ് ഏജൻറ് -ജനറൽ
2. റിയൽ എസ്റ്റേറ്റ് ഇൻഷുറൻസ് ഏജൻറ്
3. കാർഗോ ഇൻഷുറൻസ് ഏജൻറ്
4. ലൈഫ് ഇൻഷുറൻസ് ഏജൻറ്
5. വെഹിക്കിൾ ഇൻഷുറൻസ് ഏജൻറ്
6. ഫാക്ടറി ഇൻഷുറൻസ് ഏജൻറ്
ഇൻഫർമേഷൻ/ മീഡിയ പ്രഫഷൻസ്
1. മീഡിയ സ്പെഷലിസ്റ്റ്
2. പേജ് മേക്കർ
3. പേപ്പർ പൾപ്
4. ബുക്ക് ബൈൻഡിങ് മെഷീൻ ഒാപറേറ്റർ
5. ഡെക്കേററ്റിവ് ബുക്ക്സ് ഒാപറേറ്റർ ഒാഫ്
6. കലണ്ടർ ഒാപറേറ്റർ
7. പേപ്പർ ഡൈയിങ് മെഷീൻ ഒാപറേറ്റേഴ്സ്
8. ബിൽ പ്രിൻറിങ് മെഷീൻ ഒാപറേറ്റർ
9. സിലിണ്ടർ പ്രസ് ഒാപറേറ്റർ
10. റൊേട്ടറ്റിങ് പ്രസ് ഒാപറേറ്റർ
11. ഒാഫ്സെറ്റ് പ്രിൻറിങ് മെഷീൻ ഒാപറേറ്റർ
12. കളർ പ്രസ് ഒാപറേറ്റർ
13. പാൽനോഗ്രഫിക് പ്രസ് ഒാപറേറ്റർ
14. പേപ്പർ ഫോൾഡർ മെഷീൻ ഒാപറേറ്റർ
15. പേപ്പർ കോട്ടിങ് മെഷീൻ ഒാപറേറ്റർ
16. അഡ്വടൈസിങ് ഏജൻറ്
മെഡിക്കൽ പ്രഫഷൻസ്
1. മെയിൽ നഴ്സ്
2. ഫാർമസിസ്റ്റ് അസിസ്റ്റൻറ്
3. മെഡിക്കൽ കോഒാഡിനേറ്റർ
എയർപോർട്ട് പ്രഫഷൻസ്
1.ഏവിയേഷൻ ഗൈഡിങ് ഒാഫിസർ
2. ഗ്രൗണ്ട് സ്റ്റ്യുവാർഡ്
3. ടിക്കറ്റ് കൺട്രോളർ
4. എയർെപ്ലയിൻ ടേക്ക് ഒാഫ് സൂപ്പർവൈസർ
5. എയർ ട്രാഫിക് കൺട്രോളർ
6. എയർ ക്രാഫ്റ്റ് ലാൻഡിങ് സൂപ്പർവൈസർ
7. പാസഞ്ചർ ട്രാൻസ്പോർട്ട് സൂപ്പർവൈസർ
8. ലാൻഡ് ഗൈഡ്
എൻജിനീയറിങ് പ്രഫഷൻസ്
1. ആർക്കിടെക്ട്
2. ജനറൽ സർവേ എൻജിനീയർ
3. സിവിൽ എൻജിനീയർ
4. ഇലക്ട്രോണിക് എൻജിനീയർ
5. ഇലക്ട്രോണിക്സ് എൻജിനീയർ
6. മെക്കാനിക്കൽ എൻജിനീയർ
7. േപ്രാജക്ട്സ് എൻജിനീയേഴ്സ്
ടെക്നികൽ പ്രഫഷൻസ്
1. ബിൽഡിങ് ടെക്നീഷ്യൻ/ ബിൽഡിങ് കൺട്രോളർ
2. ഇലക്ട്രോണിക് ടെക്നീഷ്യൻ
3. റോഡ് ടെക്നീഷ്യൻ/റോഡ് കൺട്രോളർ
4. മെക്കാനിക്കൽ ടെക്നീഷ്യൻ
5. സോയിൽ മെക്കാനിക്സ് ലബോറട്ടറി ടെക്നീഷ്യൻ
6. സ്റ്റീം ടർബൈൻ ടെക്നീഷ്യൻ
7. കൺസ്ട്രക്ഷൻ മെറ്റീരിയൽസ് ലാബ് ടെക്നീഷ്യൻ
8. ഗ്യാസ് െനറ്റ്വർക്ക് എക്സ്റ്റൻഷൻ ടെക്നീഷ്യൻ
9. കൺസ്ട്രക്ഷൻ ടെക്നീഷ്യൻ
10. ട്രാൻസ്ഫോർമർ ടെക്നീഷ്യൻ
11. സ്റ്റേഷൻ ടെക്നീഷ്യൻ
12. ഇലക്ട്രിക്കൽ ടെക്നീഷ്യൻ
13. ഹീറ്റ് ഒാപറേഷൻസ് ടെക്നീഷ്യൻ
14. മെയിൻറനൻസ് ടെക്നീഷ്യൻ
15. കെമിക്കൽ ടെക്നീഷ്യൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
