മസ്കത്ത്: പുതുതായി പ്രവർത്തനം ആരംഭിക്കുന്ന കാപിറ്റൽ മേഖല ഏരിയയിലെ ഏഴാമത്തെ ഇന് ത്യൻ സ്കൂളായ േബാഷർ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളിൽനിന്ന് മാസംതോറും 59 റിയാൽ ഇൗടാക്കാൻ ധാരണയായതായി അറിയുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഒമാനിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നാണ് ബോഷർ ഇന്ത്യൻ സ്കൂൾ. മൂന്ന് സ്വിമ്മിങ് പൂൾ അടക്കം നിരവധി സൗകര്യങ്ങളുള്ള സ്കൂളിൽ പഠിക്കാനെത്തുന്നവരിൽനിന്ന് കൂടുതൽ ഫീസ് ഇൗടാക്കണമെന്നാണ് സ്കൂളുമായി ബന്ധപ്പെട്ട ചിലർ ആവശ്യപ്പെട്ടതത്രേ. എന്നാൽ, ചർച്ചകൾെക്കാടുവിൽ ഒമാനിലെ മികച്ച ഇന്ത്യൻ സ്കൂളായ അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ ഫീസിനെക്കാൾ ഒരു റിയാൽ കുറച്ച് 59 റിയാൽ ഇൗടാക്കാൻ ധാരണയിലെത്തുകയായിരുന്നു. നിലവിൽ അൽ ഗൂബ്രയിലെ ബോഷർ സ്കൂളിെൻറ ഫീഡർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പുതിയ സ്കൂളിൽ ഫീസ് ഇളവ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇവർ അടുത്ത രണ്ട് വർഷക്കാലത്തേക്ക് 59 റിയാലിൽനിന്ന് 10 റിയാൽ കുറച്ച് നൽകിയാൽ മതിയാകും.
ബോഷർ സ്കൂളിൽ പ്രവേശനം ലഭിക്കുന്നവരിൽനിന്ന് വൻതുക ഫീസ് ഇൗടാക്കാൻ സാധ്യതയുണ്ടെന്ന വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് സാധാരണക്കാരായ രക്ഷിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന സാധാരണക്കാരനായ വിദ്യാർഥിക്ക് 59 റിയാൽ താങ്ങാവുന്നതിലും അപ്പുറമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അൽ ഗൂബ്ര സ്കൂളിൽ ഉയർന്ന ഫീസ് ഇൗടാക്കുന്നതിനാൽ കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കൾ പലപ്പോഴും ഇങ്ങോട് ഒാപ്ഷൻ പോലും കൊടുക്കാറില്ല. എന്നാൽ, ബോഷർ സ്കൂളിൽ ഉയർന്ന ഫീസ് ഇൗടാക്കുമെന്നറിഞ്ഞതോടെ ഇവിടെ പ്രവേശനം കിട്ടിയാൽ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ചില രക്ഷിതാക്കൾ. താമസയിടങ്ങളിൽനിന്ന് ദൂരെയാണ് സ്കൂൾ എന്നതിനാൽ വാഹന ഫീസും വർധിക്കും. അൽ ഖുവൈർ, അൽ ഗൂബ്ര മേഖലയിൽ താമസിക്കുന്നവർ േപാലും മാസത്തിൽ ചുരുങ്ങിയത് 20 റിയാലെങ്കിലും നൽക്കേണ്ടി വരും. ബോഷറിൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് വാഹന, ട്യൂഷൻ ഫീസ് ഇനത്തിൽ മാത്രം മാസം 80 റിയാൽ െചലവാക്കേണ്ടി വരും. മറ്റ് ചെലവുകൾ വേറെയും വരുേമ്പാൾ സാധാരണ രക്ഷിതാവിെൻറ നടുവൊടിയും. എന്നാൽ, മസ്കത്ത് ഇന്ത്യൻ സ്കൂളിൽ കെ.ജി ക്ലാസുകളിൽ ട്യൂഷൻ ഫീസ് ഇനത്തിൽ 39.500 റിയാലും ഒന്ന് മുതൽ നാലുവരെ ക്ലാസുകളിൽ 35.500 റിയാലുമാണ് ഇൗടാക്കുന്നത്. മറ്റ് സ്കൂളുകളിലും സമാന ഫീസാണ് ഇൗടാക്കുന്നത്.
നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇതുേപാലും താങ്ങാൻ പറ്റാത്ത അവസ്ഥയാണ് പല രക്ഷിതാക്കൾക്കുമുള്ളത്. എന്നാൽ, ബോഷർ ഇന്ത്യൻ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്. നിർമാണത്തിന് ആറര ദശലക്ഷം റിയാലോളമാണ് ചെലവ് വന്നിട്ടുള്ളത്. അതോടൊപ്പം നടത്തിപ്പ് ചെലവും കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ വരവും ചെലവും ഒത്തുപോകാൻ ഏതാനും വർഷം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സ്കൂൾ ഡയറക്ടർ േബാർഡിനും വമ്പിച്ച സാമ്പത്തിക ബാധ്യതയുണ്ട്. അന്തിമമായി ഇൗ ചെലവുകൾ രക്ഷിതാക്കളുടെ തലയിലാണ് വരുന്നത്. നിലവിൽ ഒമാനിലെ ഇന്ത്യൻ സ്കുളിൽ പഠിക്കുന്ന 46,000ത്തിലധികം വിദ്യാർഥികളിൽനിന്ന് വർഷംതോറും അടിസ്ഥാന സൗകര്യ വികസന ഫണ്ട് എന്ന പേരിൽ 10 റിയാൽ ഇൗടാക്കുന്നുണ്ട്. പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികളിൽനിന്ന് തിരിച്ചുനൽകാത്ത നിക്ഷേപമായി 100 റിയാലും ഇൗടാക്കുന്നുണ്ട്.
വർഷം തോറും ലഭിക്കുന്ന ഇൗ വൻ സംഖ്യ ബോഷർ സ്കൂൾ അടക്കമുള്ള സ്കൂളുകളിലേക്കാണ് എത്തുന്നത്. ഒരർഥത്തിൽ ബോഷർ സ്കൂളിെൻറ ബാധ്യത ഒമാനിലെ മൊത്തം സ്കൂളിലെ രക്ഷിതാക്കളിലാണ് എത്തുന്നത്. അതിനാൽ ബോഷർ സ്കൂളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരിൽനിന്ന് ഉയർന്ന നിരക്ക് ഇൗടാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളിൽ ഉയർന്ന ഫീസ് നൽകി പഠിക്കാനാഗ്രഹിക്കുന്നവർക്കായി പ്രത്യേക പ്രവേശന സമ്പ്രദായം നടപ്പാക്കുകയും ഇവരിൽനിന്ന് കൂടുതൽ ഫീസ് ഇൗടാക്കുകയും വേണം. കുറഞ്ഞ വരുമാനക്കാരായ കുട്ടികൾക്ക് ബോഷർ സ്കൂളിൽനിന്ന് മാറ്റി പ്രവേശനം നൽകുകയും വേണമെന്നും രക്ഷിതാക്കളിൽനിന്ന് ആവശ്യമുയരുന്നു. അതോടൊപ്പം ബോഷർ സ്കൂളിലെ അഡ്മിഷൻ പുതിയ രീതിയിൽ ക്രമപ്പെടുത്തി ഒമാനിലെ മറ്റ് സ്കൂളുകളിൽ ഏർപ്പെടുത്തിയ ഇൻഫ്രാസ്ട്രെച്ചർ ഫീസ് അടക്കമുള്ള അധിക ഫീസ് എടുത്തുകളയണമെന്നും ചില രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.