സൂർ: ഒ.ഐ.സി.സി സൂർ റീജനൽ കമ്മിറ്റി അഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൂർ കേരള സ്കൂളിൽ നടന്ന ചടങ്ങിൽ വർക്കിങ് പ്രസിഡൻറ് ഇ.വി. പ്രദീപ് അധ്യക്ഷനായിരുന്നു. രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മജിയെ അപമാനിച്ചതിലൂടെ രാജ്യത്തെ തീവ്രഹിന്ദുത്വ ശക്തികൾ തങ്ങളുടെ പഴയ നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷാധികാരി ചിന്നൻ മാഷ് ഉദ്ഘാടനം ചെയ്തു. ചീഫ് കോഒാഡിനേറ്റർ സാജു കോശി, ശ്രീധർ ബാബു, സലിം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ഹരീഷ് സ്വാഗതവും ബൈജു കുന്നത്ത് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2019 2:48 AM GMT Updated On
date_range 2019-06-24T15:29:54+05:30ഒ.െഎ.സി.സി സൂർ രക്തസാക്ഷി ദിനാചരണം
text_fieldsNext Story