Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൈ​ത്രി മ​സ്​​ക​ത്ത്​ ...

മൈ​ത്രി മ​സ്​​ക​ത്ത്​ അ​വാ​ർ​ഡ്​ വി​ത​ര​ണം

text_fields
bookmark_border
മൈ​ത്രി മ​സ്​​ക​ത്ത്​  അ​വാ​ർ​ഡ്​ വി​ത​ര​ണം
cancel

മ​സ്​​ക​ത്ത്​: മൈ​ത്രി മ​സ്​​ക​ത്തി​​​െൻറ അ​വാ​ർ​ഡു​ക​ൾ റൂ​വി അ​ൽ മാ​സാ ഹാ​ളി​ൽ ന​ട​ന്ന ‘പൊ​ന്ന​രി​വാ​ൾ അ​മ്പി​ളി’​യി​ൽ സാം​സ്​​കാ​രി​ക പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്​​തു. സി. ​അ​ച്യു​ത​മേ​നോ​ൻ അ​വാ​ർ​ഡ് മു​ൻ​മ​ന്ത്രി കെ.​പി. രാ​ജേ​ന്ദ്ര​ൻ, മു​ൻ എം.​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ളി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. സി. ​അ​ച്യു​ത​മേ​നോ​ൻ സ്​​മാ​ര​ക പു​ര​സ്​​കാ​ര​വും രാ​ജ​ൻ ഗു​രു​ക്ക​ൾ വി​ത​ര​ണം ചെ​യ്​​തു. മൈ​ത്രി​യു​ടെ തോ​പ്പി​ൽ ഭാ​സി പു​ര​സ്​​കാ​രം ബ​ഷീ​ർ ഏ​രു​മേ​ലി​ക്കും മ​റ്റ് സാം​സ്ക്കാ​രി​ക അ​വാ​ർ​ഡു​ക​ൾ വി​ൽ​സ​ൺ ജോ​ർ​ജ്, ഡോ. ​രാ​ജ്യ​ശ്രീ നാ​രാ​യ​ണ​ൻ​കു​ട്ടി, പി.​ടി.​കെ ഷ​മീ​ർ, കു​ര്യ​ൻ ജോ​ഷി എ​ന്നി​വ​ർ​ക്കും സ​മ്മാ​നി​ച്ചു. മൈ​ത്രി​യു​ടെ നി​റ​ക്കൂ​ട്ട് വി​ജ​യി​ക​ൾ​ക്കും ‘എ​ത്ര മ​തി​ലു​ക​ൾ ത​ക​ർ​െ​ത്ത​റി​ഞ്ഞ കേ​ര​ളം’ എ​ന്ന വ​രി​ക​ൾ എ​ഴു​തി​യ മൈ​ത്രി മ​സ്​​ക​ത്ത്​ എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗം ജോ​ഷി ഇ​ട​ശ്ശേ​രി​ക്കും പ്ര​ത്യേ​ക ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. മു​ൻ എം.​എ​ൽ.​എ സ​ത്യ​ൻ മു​കേ​രി ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ.​പി. രാ​ജേ​ന്ദ്ര​ൻ മ​റു​പ​ടി പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. മൈ​ത്രി ചെ​യ​ർ​മാ​ൻ ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​യ​ൻ സ്വാ​ഗ​ത​വും കോ-​ക​ൺ​വീ​ന​ർ ഷാ​ജി പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു. മൈ​ത്രി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story