അഭിമാന നിറവിൽ 70ാം റിപ്പബ്ലിക് ദിനാഘോഷം
text_fieldsമസ്കത്ത്: ദേശാഭിമാന നിറവിൽ ആഹ്ലാദത്തോടെ ഒമാനിലെ പ്രവാസി സമൂഹം റിപ്പബ്ലിക് ദി നം ആഘോഷിച്ചു. എംബസിയിലും ഇന്ത്യൻ സ്കൂളുകളിലും വർണാഭമായ പരിപാടികളാണ് അരങ്ങേറിയത്. സ്കൂളുകളിൽ മാർച്ച്പാസ്റ്റും വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ മുനു മഹാവർ പതാക ഉയർത്തി. തുടർന്ന് പ്രസിഡൻറിെൻറ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. വാദി കബീർ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും അർഷദ്, നേഹ എന്നിവരും ദേശ ഭക്തിഗാനങ്ങൾ ആലപിച്ചു. അൽ ഗൂബ്ര സ്കൂളിൽ നടന്ന പരിപാടിയിൽ എസ്.എം.സി പ്രസിഡൻറ് അഹമ്മദ് റഇൗസ് മുഖ്യാതിഥിയായിരുന്നു. എസ്.എം.സി കൺവീനർ സുനിൽ കാട്ടകത്ത്, എസ്.എം.സി അംഗം രാഗിണി വൈഷ്ണവ് തുടങ്ങിയവരും സംബന്ധിച്ചു. ഇന്ത്യൻ സംസ്കാരത്തിെൻറയും പാരമ്പര്യത്തിെൻറയും മനോഹാരിതയും വൈവിധ്യവും വിളിച്ചോതുന്ന നൃത്ത, സംഗീത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
പാപ്രിഘോഷ് നന്ദി പറഞ്ഞു. മുലദ ഇന്ത്യൻ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ എസ്.എം.സി കൺവീനർ എ. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ്, എസ്.എം.സി അംഗമായ മുഹമ്മദ് ഭക്തിയാർ (ഇൻചാർജ് സ്പോർട്സ് കോ കരിക്കുലർ സബ് കമ്മിറ്റി), സി.കെ. ഹുസൈൻ (ട്രഷ), ഫെലിക്സ് വിൻസെൻറ് ഗബ്രിയേൽ (മുൻ കൺ), ജി. ദിലീപ്കുമാർ (ഇൻചാർജ് അക്കാദമിക് ട്രാൻസ്പോർട് സബ് കമ്മിറ്റി), അസി. വൈസ് പ്രിൻസിപ്പൽമാരായ വി.സി. ജയ്ലാൽ, ഷീജ അബ്ദുൽ ജലീൽ, കിൻറർഗാർട്ടൻ മേധാവി സയിദ ഖാൻ, കോ കരിക്കുലർ ആക്ടിവിറ്റീസ് ചീഫ് കോഒാഡിനേറ്റർ നിയാസ് അഹമ്മദ് തുടങ്ങിയവർ പെങ്കടുത്തു. ഇബ്രി ഇന്ത്യൻ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ എസ്.എം.സി പ്രസിഡൻറ് ഡോ. തോമസ് മുഖ്യാതിഥിയായിരുന്നു. ആകർഷകമായ കലാപരിപാടികൾ നടന്നു. സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷ് റിപ്പബ്ലിക് ദിന ആശംസ നേർന്നു. വിദ്യാർഥികളായ മഹം ഷെഫീക്ക് സ്വാഗതവും രോഹിത്ത് വിനയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
