ഹാർമണിയസ് കേരള: സംഘാടന മികവിന് മസ്കത്ത് നഗരസഭയുടെ പ്രശംസ
text_fieldsമസ്കത്ത്: ഒമാനിലെ സാംസ്കാരിക പരിപാടികളിൽ ജനപങ്കാളിത്തത്താൽ പുതു ചരിത്രമെ ഴുതിയ ‘ഹാർമണിയസ് കേരള’യുടെ സംഘാടന മികവിന് മസ്കത്ത് നഗരസഭയുടെ പ്രശംസ. പരി പാടി ആസ്വദിക്കാൻ ഒഴുകിയെത്തിയ ജനക്കൂട്ടത്തിെൻറ കാഴ്ച ആഹ്ലാദവും ആവേശമുണ്ടാക് കുന്നതാണെന്ന് ഉദ്ഘാടകയായിരുന്ന മസ്കത്ത് ഫെസ്റ്റിവൽ കമ്മിറ്റി ഡയറക്ടറേറ ്റ് അസി.ഡയറക്ടർ എഞ്ചിനീയർ. നഥ അബ്ദുൽ റഹീം അൽ സദ്ജാലി ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായുള്ള ഒരു പരിപാടിയിലും ഇത്രയധികം ഇന്ത്യക്കാർ എത്തിയിട്ടില്ല. പരിപാടിയുടെ ഏതാണ്ട് പൂർണസമയവും എഞ്ചിനീയർ നഥ കാണികളുടെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. മെൻറലിസ്റ്റ് ആദിയുടെ പരിപാടി ഏറെ ആകാംക്ഷയോടെയാണ് വീക്ഷിച്ചതെന്ന് അവർ പറഞ്ഞു. സംഘാടക മികവും തികച്ചും അഭിനന്ദനാർഹമാണ്. പരിപാടിയുടെ തുടക്കത്തിൽ ഇന്ത്യ-ഒമാൻ ബന്ധത്തിന് ആദരമർപ്പിച്ച് ഒരുക്കിയ ഫ്യൂഷൻ നൃത്തവും ഏറെ മികച്ചതായി.
മനസിലാകാത്ത കാര്യങ്ങൾ അംബാസഡറും മറ്റുള്ളവരും വിശദീകരിച്ച് നൽകി. മസ്കത്ത് നഗരസഭാ ചെയർമാനും പരിപാടിയെ കുറിച്ച് നല്ല അഭിപ്രായമാണ് ലഭിച്ചത്. അദ്ദേഹം കാര്യങ്ങൾ അന്വേഷിച്ചതായും ചിത്രങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെടുകയും ചെയ്തതായും എഞ്ചിനീയർ നഥ പറഞ്ഞു. എഞ്ചിനീയർ നഥക്ക് പുറമെ മസ്കത്ത് നഗരസഭയിലെ നിരവധി ജീവനക്കാരും പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. വളണ്ടിയർമാർക്ക് വേണ്ട സഹായ സഹകരണങ്ങളും ഇവർ നൽകി. എല്ലാ വിഭാഗം ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു പരിപാടിയെന്ന് കാണികളും പറഞ്ഞു. മെലഡിക്ക് ഒപ്പം അടിപൊളി പാട്ടുകളും ഉണ്ടായിരുന്നു. മിഥുെൻറ അവതരണ മികവ് പരിപാടിക്ക് ഉണർവ് പകർന്നു. ഷഹബാസ് അമൻ ‘മരണമെത്തുന്ന നേരത്ത്’ ആലപിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന മിഥുൻ മൊബൈൽ ഫോണിൽ ഫ്ലാഷ്ലൈറ്റ് തെളിച്ച് ഉയർത്തിപിടിച്ചു. ഇതോടെ സ്റ്റേഡിയത്തിെൻറ ഇരുളിൽ ആയിരക്കണക്കിന് മൊബൈൽ ഫ്ലാഷുകൾ ഉയർന്നത് വേറിട്ട കാഴ്ചയായി.
കാവ്യാ അജിത്ത് വയലിനിൽ മൂളുന്ന ട്യൂൺ ഏത് പാട്ടിെൻറയാണെന്ന് പറയുന്ന മത്സരവും ഉണ്ടായിരുന്നു. ചോദ്യവുമായി കാണികളിലേക്ക് ഇറങ്ങിയ മിഥുൻ ഗാലറിയുടെ മുകൾവശം വരെ കയറിപോയി.12 വരെ നീണ്ട പരിപാടിയിൽ 11 വരെയും സ്റ്റേഡിയം നിറയെ ആളുകളായിരുന്നു. ഒരാൾ പോലും ഇറങ്ങി പോകാതിരുന്നത് സംഘാടകർക്ക് വേറിട്ട അനുഭവമായിരുന്നു. ടോവീനോയും മിഥുനും രമേഷ് പിഷാരടിയും ചേർന്നുള്ള സംഭാഷണവും കാണികൾ ആസ്വദിച്ചു. ഇൗ സംഭാഷണത്തിനിടയിലേക്ക് എത്തിയ മലയാളം സംസാരിക്കുന്ന ഒമാനിയായ ഖലീഫ അലിയും കൈയടി നേടി. ഹിന്ദു ഭക്തിഗാനവും മാപ്പിളപ്പാട്ടും ആലപിച്ച ഖലീഫ തെൻറ പതിവ് പ്രകടനമായ ‘നരസിംഹം’ സിനിമയിലെ മോഹൻലാലിെൻറ ഹിറ്റ് ഡയലോഗും പറഞ്ഞാണ് വേദി വിട്ടത്. ഹിന്ദിഗാനവുമായി വേദിയിലെത്തിയ മുഹമ്മദ് അഫ്സലും അറബിഗാനവുമായെത്തിയ നാദിർ അബ്ദുസ്സലാമും സ്വദേശികളുടെയും കൈയടി നേടി.
വൈവിധ്യങ്ങൾക്കിടയിലും കേരളം ഒരുമയുടെ നാടാണെന്ന് വിളംബരം ചെയ്യാൻ പാട്ടുകൾ കോർത്തിണക്കി കേരള മെഡ്ലേയും കുട്ടിപ്പാട്ടുകൾ കോർത്തിണക്കിയുള്ള ശ്രേയകുട്ടിയുടെ കിഡ്സ് മെഡ്ലേയും കാണികൾ ഹൃദയം കൊണ്ടാണ് ആസ്വദിച്ചത്. ‘ഹാർമണിയസ് കേരള’ക്ക് മുന്നോടിയായി ‘അതിരുകളില്ലാത്ത മാനവികത’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയുടെ ഇടവേളകളിൽ വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിൽ സീബ് ഇന്ത്യൻ സ്കൂളിലെ ഋതിക പെരിയ സ്വാമി, മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ആൽഫ്രഡ് ബിനോയി, മുലദ ഇന്ത്യൻ സ്കൂളിലെ സൽമാൻ ഹൈദർ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായത്. സീനിയർ വിഭാഗത്തിൽ മവേല ഇന്ത്യൻ സ്കൂളിലെ നുഹ ഷെറിൻ, ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ ജി.ഗുരുചരൺ, ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ സൗരവ് വിനോദ് നായർ എന്നിവർക്കാണ് സമ്മാനങ്ങൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
