Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹാർമണിയസ്​ കേരള’...

‘ഹാർമണിയസ്​ കേരള’ സാംസ്​കാരികോത്സവം ഇന്ന്​

text_fields
bookmark_border
‘ഹാർമണിയസ്​ കേരള’ സാംസ്​കാരികോത്സവം ഇന്ന്​
cancel

മസ്​കത്ത്​: പ്രഥമ അന്താരാഷ്​ട്ര ഇന്ത്യൻ ദിനപ്പത്രമായ ‘ഗൾഫ്​ മാധ്യമം’ മസ്​കത്ത്​ നഗരസഭയുടെ രക്ഷാകർതൃത്വത്ത ിൽ സംഘടിപ്പിക്കുന്ന ‘ഹാർമണിയസ്​ കേരള’ സാംസ്​കാരികോത്സവം വെള്ളിയാഴ്​ച നടക്കും. മസ്​കത്ത്​ ഫെസ്​റ്റിവലി​​​െൻറ ഭാഗമായാണ്​ പരിപാടി ഒരുക്കുന്നത്​. ഖുറം ആംഫി തിയറ്ററിൽ വൈകീട്ട്​ ഏഴിന്​ പരിപാടി ആരംഭിക്കും. കേരളത്തി​​െൻറ മാനവികതയുടെയും സൗഹാർദത്തി​​​െൻറയും ആഘോഷവേദിയാകുന്ന പരിപാടിയിൽ നടൻ ടൊവീനോ തോമസ്​, നടനും അവതാരകനുമായ രമേശ്​​ പിഷാരടി, മിഥുൻ രമേശ്​, മ​​െൻറലിസ്​റ്റ്​ ആദി എന്നിവർക്കൊപ്പം ഗസൽ ഗായകൻ ഷഹബാസ്​ അമൻ, ഗായകരായ വിധു പ്രതാപ്​, സിതാര, കാവ്യ അജിത്ത്​, നാദിർ അബ്​ദുസ്സലാം, മുഹമ്മദ്​ അഫ്​സൽ, നിരഞ്​ജ്​ സുരേഷ്​, ശ്രേയ കുട്ടി തുടങ്ങിയവർ അണിനിരക്കും.

മസ്​കത്ത്​ ഫെസ്​റ്റിവൽ കമ്മിറ്റി ഡയറക്​ടറേറ്റ്​ അസി.ഡയറക്​ടർ എൻജിനീയർ നദ അബ്​ദുൽ റഹീം അൽ സദ്​ജാലിയാണ്​ പരിപാടിയുടെ ഉദ്​ഘാടക. ഇന്ത്യൻ അംബാസഡർ മുനു മഹാവർ മുഖ്യാതിഥിയായിരിക്കും. എംഫാർ ഗ്രൂപ്​​ ചെയർമാൻ ഡോ. പി.എ. മുഹമ്മദലി, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ തുടങ്ങിയവരും ഉദ്​ഘാടന ചടങ്ങിൽ സംബന്ധിക്കും. അയ്യായിരത്തോളം കാണികൾ പ​െങ്കടുക്കുമെന്നു​ കരുതുന്ന പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. എൻ.വി. അജിത്താണ്​ പരിപാടിയുടെ സംവിധായകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story