മസ്കത്ത്: ബർക്കയിൽ വൻ തീപിടിത്തം. വെയർഹൗസുകൾക്കാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മെഡിക്കൽ, കാർഷിക ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസുകളാണ് കത്തിയമർന്നത്. തെക്കൻ ബാത്തിന ഗവർണറേറ്റിലെയും മസ്കത്തിലെയും സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീ മറ്റിടങ്ങളിലേക്ക് പടരാതെ ശ്രദ്ധിച്ചതും തീയണച്ചതും. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നല്ല തുകയുടെ സാധനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. വെയർഹൗസ് ഉടമകൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2019 2:50 AM GMT Updated On
date_range 2019-06-22T19:59:59+05:30ബർക്കയിൽ വെയർഹൗസുകൾക്ക് തീപിടിച്ചു
text_fieldsNext Story