ഇ. അഹമ്മദ് മാതൃകാ െഎക്യരാഷ്ട്ര സഭാ സമ്മേളനം
text_fieldsമസ്കത്ത്: മൂന്നാമത് ഇ. അഹമ്മദ് മാതൃകാ െഎക്യരാഷ്ട്ര സഭാ സമ്മേളനം കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം സ്കൂളിൽ നടന്നു. അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിെൻറ മാർഗനിർദേശത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിലെ 36 സ്കൂളുകളിൽനിന്നുള്ള അഞ്ഞൂറോളം പ്രതിനിധികൾ പെങ്കടുത്തു. ഏഴു കമ്മിറ്റികളാണ് മാതൃകാ സമ്മേളനത്തിൽ ഉണ്ടായിരുന്നത്. െഎക്യരാഷ്ട്ര സഭ നിലവിൽ പരിഗണിക്കുന്ന വിഷയങ്ങളാണ് മാതൃകാ സമ്മേളനവും ചർച്ചക്കെടുത്തത്. അനിരുദ്ധ് ഗോവിൽ ആയിരുന്നു മാതൃകാ സമ്മേളനത്തിെൻറ സെക്രട്ടറി ജനറൽ. കോഴിക്കോട് ജില്ല കലക്ടർ സാംബശിവ റാവു ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ െഎക്യരാഷ്ട്ര സഭയിലെ മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, െഎ.എസ്.ജി എസ്.എം.സി പ്രസിഡൻറ് അഹമ്മദ് റഇൗസ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
