മസ്കത്ത്: ദുർമന്ത്രവാദത്തിെൻറ മറവിൽ സ്ത്രീകളെ വഞ്ചിക്കുകയും ലൈംഗികമായി പീ ഡിപ്പിക്കുകയും ചെയ്തയാൾക്ക് തടവും പിഴയും ശിക്ഷ.
സീബിലെ ക്രിമിനൽ കോടതിയാണ് അഞ്ചുവർഷം തടവും 300 റിയാൽ പിഴയും ശിക്ഷയായി വിധിച്ചത്. പരാതിക്കാരുടെ നിയമപരമായ എല്ലാ ചെലവുകളും പ്രതി വഹിക്കുകയും വേണം. ഒമാനി ശിക്ഷ നിയമത്തിെൻറ 257ാം ആർട്ടിക്കിൾ പ്രകാരം ദുർമന്ത്രവാദം ശിക്ഷാർഹമായ കുറ്റമാണ്. പ്രതി സീബ് വിലായത്തിൽ നിരവധി സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് ആർ.ഒ.പി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇത്തരം സംഭവങ്ങൾ പതിവായി ഉണ്ടാകാറുള്ളതാണെങ്കിലും അപമാനഭയത്താൽ പലരും പരാതികളുമായി മുന്നോട്ടുവരാറില്ലെന്നും ആർ.ഒ.പി കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ലെഫ്. കേണൽ അഹമ്മദ് ബിൻ അലി അൽ റവാസ് പറഞ്ഞു. പരാതികളില്ലാത്തത് ഇത്തരം കുറ്റവാളികൾക്ക് പ്രചോദനമാകുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 3:53 AM GMT Updated On
date_range 2019-06-22T09:29:50+05:30ദുർമന്ത്രവാദത്തിെൻറ മറവിൽ ലൈംഗിക പീഡനം: തടവും പിഴയും ശിക്ഷ
text_fieldsNext Story