ഡെങ്കിപ്പനി ബാധിതർ 48 ആയി
text_fieldsമസ്കത്ത്: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 48 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സീബ് വിലായത്തിൽ നിന്നുള്ളവരാണ് രോഗബാധിതരെല്ലാം. രോഗബാധിതരിൽ ഭൂരിപക്ഷം പേർക്കും ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡ യറക്ടർ ജനറൽ ഡോ. സൈഫ് ബിൻ സാലിം അൽ അബ്രി അറിയിച്ചു. സീബ് വിലായത്തിലടക്കം ‘നമ്മൾ തുടങ്ങിയിട്ടുണ്ട്, നമുക്ക് യോജിച്ച് പ്രവർത്തിക്കാം’ എന്ന തലക്കെട്ടിലുള്ള കൊതുക് നിവാരണ യത്നം നടന്നുവരുകയാണ്. ബോഷറിലും മത്രയിലും ഉൗർജിത കൊതുകുനിവാരണ യത്നം സംഘടിപ്പിക്കുമെന്നും ഡോ. സൈഫ് അൽ അബ്രി പറഞ്ഞു.
കൊതുക് പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിനായി ആവശ്യമെങ്കിൽ വീടുകളും സന്ദർശിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജനുവരി എട്ടിനാണ് കാമ്പയിൻ ആരംഭിച്ചത്. ഇത് ജനുവരി 21 വരെ നീണ്ടുനിൽക്കും. ഡെങ്കിപ്പനി ബാധ മുൻനിർത്തി തലസ്ഥാന ഗവർണറേറ്റ് സന്ദർശിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന രീതിയിൽ സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അനാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.
െഡങ്കിപ്പനി ബാധ മുൻനിർത്തി മസ്കത്ത് ഫെസ്റ്റിവൽ സന്ദർശിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. വിശ്വസനീയ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ കണക്കിലെടുക്കാൻ പാടുള്ളൂവെന്ന് മന്ത്രാലയം വക്താവ് നിർദേശിച്ചു. ജനങ്ങൾക്ക് സംശയ നിവാരണത്തിന് ആരോഗ്യ മന്ത്രാലയം േകാൺടാക്ട് സെൻററിലോ (നമ്പർ: 24441999) മസ്കത്ത് നഗരസഭ കോൺടാക്ട് സെൻററിലോ (നമ്പർ 1111) ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
