മസ്കത്ത്: കൃത്രിമോപഗ്രഹ വിക്ഷേപണ പദ്ധതിയുമായി ഒമാൻ മുന്നോട്ട്. പദ്ധതി യാഥാർ ഥ്യമാക്കാൻ സ്റ്റേറ്റ് ജനറൽ റിസർവ് ഫണ്ടിെൻറ (എസ്.ജി.ആർ.എഫ്) സഹകരണത്തോടെ ഗതാഗ ത-വാർത്താ വിനിമയ മന്ത്രാലയം ബഹിരാകാശ കമ്യൂണിക്കേഷൻ കമ്പനിക്ക് രൂപം നൽകും. ഇൗ കമ്പനിയായിരിക്കും കൃത്രിമോപഗ്രഹ പദ്ധതിക്കുവേണ്ട നടപടികൾ സ്വീകരിക്കുക. ഇതുസംബന്ധിച്ച പഠനം ആരംഭിച്ചതായും ഇൗവർഷം രണ്ടാംപാദത്തോടെ പൂർത്തിയാകുമെന്നും ഗതാഗത-ആശയവിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി അറിയിച്ചു. അതിനിടെ, എസ്.ജി.ആർ.എഫിെൻറ ഉടമസ്ഥതയിൽ ഒമാനി ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ഗ്രൂപ് സ്ഥാപിച്ചതായി ഗതാഗത-ആശയവിനിമയ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
ഒമാൻ ബ്രോഡ്ബാൻഡ് കമ്പനി, ഒമാൻ ടവേഴ്സ് കമ്പനി, ബ്ലോക്ക് ചെയിൻ കമ്പനി, സ്പേസ് കമ്യൂണിക്കേഷൻ െടക്നോളജി കമ്പനി, സർക്കാർ സ്ഥാപിതമോ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലുള്ളതോ ആയ മറ്റു വിവരസാേങ്കതിക-ആശയവിനിമയ സ്ഥാപനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും ഇൗ ഗ്രൂപ്. നാലാം വ്യവസായ വിപ്ലവ സംരംഭങ്ങൾ നടപ്പാക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സർക്കാറിനുവേണ്ടി നിക്ഷേപവിഭാഗം രൂപവത്കരിക്കുകയാണ് ഗ്രൂപ് ലക്ഷ്യംവെക്കുന്നതെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പറഞ്ഞു. ഗ്രൂപ്പിെൻറ പ്രവർത്തനങ്ങൾ നാല് വിഭാഗങ്ങളിലായി ഭാഗിച്ചിട്ടുണ്ട്. ഒാരോ മേഖലയിലും അതത് മേഖലയിൽ സർക്കാർ നിക്ഷേപമുള്ള കമ്പനികൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പും ഉണ്ടായിരിക്കും. ഇതുവഴി സാമ്പത്തിക ചെലവ് കുറക്കുകയും വരുമാനം വർധിപ്പിക്കുകയും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യാം.