മസ്കത്ത്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനവുമായി ബന്ധപ്പെട് ട പരിപാടികളിൽ ഒമാനിൽനിന്നുള്ള പ്രതിനിധികൾ പെങ്കടുക്കും. നൂറിലധികം പ്രതിനിധി കളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. ഇതിൽ ആദ്യസംംഘം വ്യാഴാഴ്ച രാവിലെ റൂവിയിൽനിന്ന് യാത്ര തിരിച്ചു. ബാക്കിയുള്ളവർ ഇന്ന് രാവിലെ പുറപ്പെടും. കോൺഗ്രസ് അധ്യക്ഷൻ ആയ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ ഗൾഫ് സന്ദർശനമാണ് യു.എ.ഇയിലേത്. ഇത് വൻ വിജയമാക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് അനുകൂല സംഘടനകൾ. ഒ.ഐ.സി.സി. ഒമാൻ നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദീഖ് ഹസൻ, ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി ശങ്കർപിള്ള കുമ്പളത്ത് എന്നിവർ പരിപാടിയുടെ വിജയത്തിനായി ദിവസങ്ങൾക്കുമുമ്പുതന്നെ യു.എ.ഇയിൽ എത്തിയിട്ടുണ്ട്.
പരിപാടിക്ക് നേതൃത്വം നൽകുന്ന എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് യു.എ.ഇയിൽ പ്രസിഡൻറ് സിദ്ദീഖ് ഹസനുമായി ചർച്ച നടത്തിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2019 2:34 AM GMT Updated On
date_range 2019-06-20T08:59:59+05:30രാഹുൽ ഗാന്ധിയുടെ സന്ദർശനം: ഒമാനിൽനിന്നുള്ള പ്രതിനിധികൾ പെങ്കടുക്കും
text_fieldsNext Story