മുസന്തമിൽ വാട്ടർ ടാക്സി സർവിസ് വരുന്നു
text_fieldsമസ്കത്ത്: മുസന്തമിൽ വാട്ടർ ടാക്സി സർവിസ് ആരംഭിക്കാൻ ഒമാൻ ചേംബർ ഒാഫ് കോമേഴ് സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.െഎ) പദ്ധതി ആസൂത്രണം ചെയ്യുന്നു. ഗവർണറേറ്റിലേക്ക് കൂ ടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടിയാണിത്. 2018ൽ ആദ്യ ഒമ്പതു മാസങ്ങളി ൽ രണ്ടര ലക്ഷം വിനോദസഞ്ചാരികളാണ് മുസന്തം ഗവർണറേറ്റിലെത്തിയത്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിച്ച് തദ്ദേശ സമ്പദ്വ്യവസ്ഥയെ ശാക്തീകരിക്കുകയാണ് ഒ.സി.സി.െഎയുടെ ലക്ഷ്യം.
വാട്ടർ ടാക്സി പദ്ധതിയിൽ നിക്ഷേപം നടത്താൻ സ്ഥാപനങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്ന് ഒ.സി.സി.െഎ മുസന്തം ശാഖ െചയർമാൻ റാഇദ് ബിൻ മുഹമ്മദ് അൽ ശേഹി പറഞ്ഞു. സുരക്ഷിതമായ സമുദ്ര ഗതാഗത സൗകര്യം ലഭ്യമാക്കുകയും കൂടുതൽ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുകയുമാണ് ഉദ്ദേശ്യം. പദ്ധതിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ നടത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കസബിൽനിന്ന് ഖോർ ഷാം, ലിമ ഗ്രാമങ്ങൾ വഴി കംസാറിലേക്കായിരിക്കും വാട്ടർ ടാക്സി സർവിസ്. പദ്ധതിയുടെ സാമ്പത്തികാവശ്യങ്ങൾക്കായി ഗതാഗത-വാർത്താവിതരണ മന്ത്രാലയമുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കും. ഒമാൻ ഡെവലപ്മെൻറ് ബാങ്കും അൽ റഫ്ദ് ഫണ്ടും സാേങ്കതിക പിന്തുണയും ഫണ്ടിങ്ങും ലഭ്യമാക്കും. മുസന്തം ഗവർണറുടെ ഒാഫിസും ഗവർണറേറ്റിലെ ഒ.സി.സി.െഎയുമായിരിക്കും പദ്ധതിയുടെ മേൽനോട്ടം വഹിക്കുക.
മുസന്തമിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾക്ക് മുന്തിയ പരിഗണന നൽകുമെന്ന് വിനോദസഞ്ചാര മന്ത്രാലവും അറിയിച്ചു. ഗവർണറേറ്റിലേക്ക് കൂടുതൽ വിനാദസഞ്ചാരികൾ എത്താൻ കാരണം കസബ്, ദിബ്ബ, ബുഖ, മദ്ഹ വിലായത്തുകളിലെ വിവിധ വിനോദസഞ്ചാര പദ്ധതികളാണ്. ഒക്ടോബറിലാണ് ക്രൂയിസ് ടൂറിസം സീസൺ ആരംഭിച്ചത്. 2019 മേയ് വരെയുള്ള സീസണിൽ 72 കപ്പലുകൾ എത്തുമെന്നും മന്ത്രാലയം പറഞ്ഞു. ഗവർണറേറ്റിലെ വിനോദസഞ്ചാര സൗകര്യങ്ങൾ മന്ത്രാലയം റഷ്യ, ഇറാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ഒപ്പിട്ട കരാറുകളുടെ ഫലമാണ്. 26 ട്രാവൽ-ടൂർ കമ്പനികൾ ഗവർണറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. അറേബ്യ, യൂറോപ്പ്, യു.എസ്, ഏഷ്യ, കാനഡ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ ട്രിപ്പുകളാണ് ഇവർ സംഘടിപ്പിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കും കോട്ടകളിലേക്കും ഇൗ കമ്പനികൾ യാത്ര സംഘടിപ്പിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
