മൃതദേഹം കൊണ്ടുപോകൽ
text_fieldsമസ്കത്ത്: ഗൾഫിൽനിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ എയർ ഇന്ത്യ പ്രഖ്യാപി ച്ച ഏകീകൃത നിരക്ക് ലാഭകരമല്ലെന്ന് വിലയിരുത്തൽ.
ചില സ്ഥലങ്ങളിൽനിന്ന് കൊണ് ടുപോകുേമ്പാൾ നാമമാത്രമായ കുറവുമാത്രമാണ് ഉണ്ടാകുന്നത്. അതേസമയം, ചില സ്ഥലങ്ങളിൽനിന്ന് മൃതദേഹം കൊണ്ടുപോകുേമ്പാൾ നിരക്കുവർധന അനുഭവപ്പെടുന്നുമുണ്ട്. അതിനാൽ ഏകീകരിക്കുക മാത്രമല്ല, നിരക്കിൽ കുറവ് വരുത്തുകകൂടി വേണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ഒമാനില്നിന്ന് 160 റിയാലാണ് മൃതദേഹം കൊണ്ടുപോകുന്നതിന് എയർ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, സലാലയിൽനിന്ന് എയർ ഇന്ത്യ സർവിസുകൾ ഇല്ലാത്തതിനാൽ അവിടെയുള്ളവർക്ക് ഏകീകൃത നിരക്ക് ബാധകമാകുന്നില്ല. സലാലയിൽനിന്ന് ആഴ്ചയിൽ രണ്ട് എയർ ഇന്ത്യ സർവിസുകളാണുള്ളത്. അതിനാൽ, എയർ ഇന്ത്യ എക്സ്പ്രസിൽകൂടി നിരക്ക് ഏകീകരണം നടപ്പാക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു.
2018 ജൂലൈ 20 മുതൽ യു.എ.ഇയിൽനിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കിയിരുന്നു. യു.എ.ഇയിൽ നടപ്പാക്കി വലിയ പ്രതിഷേധങ്ങളില്ലെങ്കിൽ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുകൂടി ഇരട്ടി ചാർജ് കൊണ്ടുവരാനുള്ള അജണ്ടയുടെ ഭാഗമായിരുന്നു ഇത്. എന്നാൽ, ഗൾഫിലെ പ്രവാസി ഇന്ത്യക്കാർ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നു. കനത്ത പ്രതിഷേധത്തെ തുടർന്ന് സെപ്റ്റംബർ അവസാനം എയർ ഇന്ത്യ ഇരട്ടി ചാർജ് പിൻവലിക്കുയായിരുന്നു. നിരക്കുവർധന പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്ത പ്രവാസികൾ നിരക്ക് ഏകീകരണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ എയർ ഇന്ത്യ നടപ്പാക്കിയിരിക്കുന്നത്. എന്നാൽ, പ്രവാസലോകത്തിന് ഗുണകരമായ രീതിയിലല്ല ഇത് നടപ്പാക്കിയതെന്നാണ് വിമർശനമുയരുന്നത്. നിരക്ക് ഏകീകരണ തീരുമാനത്തോട് ഒമാനിലെ സാമൂഹിക പ്രവർത്തകർ പ്രതികരിക്കുന്നു:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
