ആരോഗ്യ മന്ത്രാലയത്തിന് ഒമാൻ എൽ.എൻ.ജിയുമായി രണ്ടു കരാറുകൾ
text_fieldsമസ്കത്ത്: ഒമാൻ ദ്രവീകൃത പ്രകൃതി വാതക വികസന ഫൗണ്ടേഷനുമായി (ഒമാൻ എൽ.എൻ.ജി) ആരോഗ ്യ മന്ത്രാലയം രണ്ടു കരാറുകൾ ഒപ്പുവെച്ചു. മ
ന്ത്രാലയത്തിെൻറ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രാലയം അണ്ടർ െസക്രട്ടറി ഡോ. ദർവീഷ് ബിൻ സെയ്ഫ് അൽ മഹർബി, ഒമാൻ എൽ.എൻ.ജി സി.ഇ.ഒ ഖാലിദ് ബിൻ അബ്ദുല്ല അൽ മുസാൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. അൽ മസാറ ആശുപത്രിയിൽ 36,951 റിയാൽ ചെലവിൽ കളിസ്ഥലം സ്ഥാപിക്കുന്നതിനാണ് ആദ്യ കരാർ. ഇബ്രി ആശുപത്രിയിലേക്ക് രണ്ടു കാർഡിയോഗ്രഫി ഉപകരണങ്ങൾ വാങ്ങുന്നതിനാണ് രണ്ടാമത്തെ കരാർ. ആരോഗ്യ സേവന മേഖലയെ പിന്തുണക്കുന്നതിന് ഒമാൻ എൽ.എൻ.ജിയെ ഡോ. ദർവീഷ് ബിൻ സെയ്ഫ് അൽ മഹർബി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
