മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാലയിൽനിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യ ുന്ന സംഹറം നഗരം പ്രാദേശിക കലകളുടെ ഇൗറ്റില്ലമായിരുന്നുവെന്ന് പുരാവസ്തു പഠനം. സ വിശേഷമായ നിരവധി കലാസൃഷ്ടികളാണ് നാശം സംഭവിച്ച നിലയിൽ ഇവിടെനിന്ന് കണ്ടെത്തിയിട്ടുള്ളത്. സംഹറാമിനെ ഇപ്പോൾ പുരാവസ്തു പാർക്കായി വികസിപ്പിച്ചിട്ടുണ്ട്. വിവിധ രൂപങ്ങളിൽ കൊത്തിെയടുത്ത കല്ലുകൾ ഉൾപ്പെടെയുള്ള കലാരൂപങ്ങൾ പുരാതന ദക്ഷിണ അറേബ്യ പുരാവസ്തു പ്രദേശമായ ഖോർ റോറി പ്രദേശത്തിെൻറ കലയുടെ തെളിവാണെന്ന് ഇറ്റാലിയൻ മിഷൻ ഇൻ ഒമാൻ ഡയറക്ടർ പ്രഫ. അലിസാന്ദ്ര അവൻസിനി പറഞ്ഞു.
സിംഹം, മാൻ, പാമ്പ് തുടങ്ങിയ ജീവികളുടെ രൂപങ്ങളും മൊസൈക് തുണ്ടുകളുമാണ് ഇവയിൽ പ്രധാനം. ഇൗ കലാസൃഷ്ടികളുടെ പൂർണത സ്പഷ്ടമാണ്. പാറകൾ കൃത്യമായ രൂപത്തിൽ മുറിച്ചെടുക്കാനുള്ള മൂർച്ചയേറിയ ലോഹായുധങ്ങളിലായിരുന്നു ഇത്തരം കലാരൂപങ്ങൾ ഘടിപ്പിച്ചിരുന്നത്. അലങ്കരിച്ച തോടുകൾ കലാകാരന്മാരുടെ തികവ് പ്രതിഫലിപ്പിക്കുന്നു. സംസ്കാരം, സമൂഹം, സമൃദ്ധി എന്നിവയെ കുറിച്ച് തെളിവ് നൽകുന്നതാണ് കലാസൃഷ്ടികൾ. ഒമാനിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന പുരാവസ്തു കേന്ദ്രമാണ് സംഹറം. 2000ത്തിലാണ് യുെനസ്േകാ ഇൗ പ്രദേശത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.