മസ്കത്ത് ഫെസ്റ്റിവൽ ഒരുക്കം പൂർത്തിയാവുന്നു
text_fieldsമസ്കത്ത്: ജനുവരി 10ന് കൊടിയുയരുന്ന മസ്കത്ത് െഫസ്റ്റിവലിെൻറ ഒരുക്കങ്ങൾ പൂർത്തി യാകുന്നു. വൈവിധ്യമാർന്ന കലാസാംസ്കാരിക പ്രകടനങ്ങളോടെ ആഘോഷിക്കുന്ന മസ്കത്ത് ഫെ സ്റ്റിവലിന് നസീം ഗാർഡനും അൽ അമിറാത്ത് പാർക്കും മുഖ്യവേദിയാവും. െഫസ്റ്റിവലിനോട നുബന്ധിച്ച് അന്താരാഷ്ട്ര സൈക്കിൾ റേസ് മത്സരമായ ടൂർ ഒമാനും സംഘടിപ്പിക്കുന്നുണ്ട്. ആറു ഘട്ടങ്ങളായാണ് സൈക്കിളോട്ട മത്സരം സംഘടിപ്പിക്കുക. ഉത്സവ വേദികളിൽ വൈകുന്നേരം നാലുമുതൽ പ്രവേശനം അനുവദിക്കും. സാധാരണ ദിവസങ്ങളിൽ രാത്രി 11നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്. വാരാന്ത്യദിവസങ്ങളിൽ അർധരാത്രി വരെ ഉത്സവവേദികൾ സജീവമാവും. മുതിർന്നവർക്ക് 200 ബൈസയും കുട്ടികൾക്ക് 100 ബൈസയുമാണ് പ്രവേശന ഫീസ്. ഫെസ്റ്റിവലിെൻറ ഭാഗമായി വെടിക്കെട്ട് അടക്കമുള്ള വിവിധ പരിപാടികൾ ഒരുക്കുന്നുണ്ട്.
ഖുറം സിറ്റി ആംഫി തിയറ്റർ അടക്കമുള്ള വേദികളിൽ സ്റ്റേജ് പരിപാടികളും അരങ്ങ് തകർക്കും. ഉത്സവത്തിെൻറ ഒരുക്കങ്ങൾക്കായി കഴിഞ്ഞ ഡിസംബർ രണ്ട് മുതൽ നസീം ഗാർഡനും അൽ അമിറാത്ത് പാർക്കും അടച്ചിട്ടിരിക്കുകയാണ്. മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായ വാണിജ്യ സ്റ്റാളുകൾ ഒരുങ്ങുന്നത് നസീം ഗാർഡനിലാണ്. നിരവധി രാജ്യങ്ങളിൽനിന്നുള്ള പ്രധാന വാണിജ്യ സ്ഥാപനങ്ങൾ െഫസ്റ്റിവലിൽ പെങ്കടുക്കും. തുണിത്തരങ്ങൾ, ഉടുപ്പുകൾ, കരകൗശല വസ്തുക്കൾ അടക്കം നിരവധി ഉൽപന്നങ്ങൾ സ്റ്റാളുകളിൽ ലഭ്യമാവും. ഫെസ്റ്റിവലിെൻറ ഭാഗമായ ഗെയിംസ് ഇനങ്ങളും നസീം ഗാർഡനിലുണ്ടാവും. ഫെസ്റ്റിവലിന് കൊഴുപ്പേകാൻ ഒമാനി പരമ്പരാഗത നൃത്തങ്ങൾ വിവിധ േവദികളിൽ അരങ്ങേറും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൃത്തസംഘങ്ങളും ഉത്സവത്തിന് കൊഴുപ്പേകാനെത്തും.
ഒമാനി പരമ്പരാഗത ജീവിത രീതികൾക്കും കരകൗശല വിദഗ്ധരുടെ പ്രകടനങ്ങൾക്കുമായി നിരവധി വേദികളുമുണ്ടാവും. പരമ്പരാഗത ജീവിതരീതികളും കൃഷിരീതികളും പ്രതിപാദിക്കുന്ന പ്രദർശനങ്ങളുമുണ്ടാവും. ഒമാനി കരകൗശല വിദഗ്ധർ പെങ്കടുക്കുന്ന ലൈവ് ഷോകളുമുണ്ടാവും. കാർഷികാവശ്യങ്ങൾക്കായി പരമ്പരാഗത രീതിയിൽ കുട്ടകൾ മെടയുന്നതും പായകൾ നിർമിക്കുന്നതുമടക്കമുള്ള കാഴ്ചകളും സന്ദർശകർക്ക് ആകർഷമാവും. ഫെസ്റ്റിവൽ വേദികളിൽ ഒമാനി ഭക്ഷ്യ ഇനങ്ങൾ ലഭ്യമാവും. ഒമാനി ഹൽവ അടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ സന്ദർശകർക്ക് ലഭിക്കും. അന്താരാഷ്ട്ര തലത്തിൽ ശ്രേദ്ധയരായ കാലകാരന്മാരും മെയ്യഭ്യാസ വിദഗ്ധരും ഫെസ്റ്റിവലിന് മാറ്റുകൂട്ടാനെത്തും. മസ്കത്ത് െഫസ്റ്റിവലിെൻറ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഗൾഫ് മാധ്യമം ഒരുക്കുന്ന ‘ഹാർമോണിയസ് കേരള’ സാംസ്കാരിക പരിപാടിയും ഏറെ ഹരം പകരുന്നതാവും. ഉത്സവ രാവുകൾക്ക് ഫെബ്രുവരി ഒമ്പതിനാണ് തിരശ്ശീല വീഴുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
