മസ്കത്ത്: ഇബ്രിയിൽ ആറു ലക്ഷം ദിർഹം ചെലവിൽ നിർമിച്ച മത്സ്യ മാർക്കറ്റ് ഉദ്ഘാടന ം ചെയ്തു. കാർഷിക-മത്സ്യബന്ധന മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹാമിദ് അൽ അലൂഫി പെങ്കടുത്തു. 3000 ചതുരശ്രമീറ്റർ സ്ഥലത്താണ് മാർക്കറ്റ്. 1530 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടം നിർമിച്ചിട്ടുണ്ട്. അത്യാധുനിക കേന്ദ്രീകൃത എയർ കണ്ടീഷനിങ് സംവിധാനം, മീൻ പ്രദർശനത്തിന് 32 മേശകൾ, മീൻ മുറിക്കുന്നതിന് 16 മേശകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ആറ് കടകൾ, മത്സ്യസംഭരണ വെയർഹൗസ്, െഎസ് ഉൽപാദന യൂനിറ്റ് എന്നിവയാണ് മാർക്കറ്റിലുള്ളത്. അഞ്ച് ടൺ െഎസ് ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് യൂനിറ്റ്. മാർക്കറ്റ് തുറന്നതോടെ മന്ത്രാലയത്തിനു കീഴിലുള്ള മൊത്തം മത്സ്യ മാർക്കറ്റുകളുടെ എണ്ണം 60 ആയി. രാജ്യത്ത് 650 മത്സ്യ ഒൗട്ട്ലറ്റുകളും സ്റ്റോറുകളും തുറക്കാനും മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 4:03 AM GMT Updated On
date_range 2019-06-18T11:30:00+05:30ഇബ്രിയിൽ മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsNext Story