Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​കം...

ദു​കം വി​മാ​ന​ത്താ​വ​ളം ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം 14ന്​

text_fields
bookmark_border
ദു​കം വി​മാ​ന​ത്താ​വ​ളം  ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം 14ന്​
cancel

​മ​സ്​​ക​ത്ത്​: ദു​ക​മി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​​​െൻറ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം ജ​നു​വ​രി 14ന്​ ​ന​ട​ക്കു​മെ​ന്ന്​ ഗാ​താ​ഗ​ത-​വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ്​ ഹ​മൂ​ദ്​ ബി​ൻ ഫൈ​സ​ൽ ബി​ൻ ബു​സൈ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. 2018 സെ​പ്​​റ്റം​ബ​ർ 17നാ​ണ്​ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. മ​സ്​​ക​ത്ത്, സ​ലാ​ല, സോ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ നാ​ലാ​മ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​മാ​ണ്​ ദു​കം. 2014ലാ​ണ്​ ഇ​തി​​​െൻറ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്​. 5600 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള ടെ​ർ​മി​ന​ലി​ന്​ പ്ര​തി​വ​ർ​ഷം അ​ഞ്ചു​​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ണ്ട്. അ​ഞ്ച്​ ചെ​ക്​ ഇ​ൻ-​ചെ​ക്​ ഒൗ​ട്ട്​ കൗ​ണ്ട​റു​ക​ളും ര​ണ്ട്​ ബോ​ർ​ഡി​ങ്​ ബ്രി​ഡ്​​ജു​ക​ളു​മു​ണ്ട്. 37 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള എ​യ​ർ​ട്രാ​ഫി​ക്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തോ​ടെ​യാ​ണ്​ എ​ട്ടു നി​ല​ക​ളി​ലാ​യി ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം 25000 ട​ൺ കാ​ർ​ഗോ കൈ​കാ​ര്യം ചെ​യ്യാ​നും ശേ​ഷി​യു​ണ്ട്. നാ​ലു​ കി.​മീ​റ്റ​ർ നീ​ള​വും 75 മീ​റ്റ​ർ വീ​തി​യു​മു​ള്ള റ​ൺ​വേ ഏ​റ്റ​വും ആ​ധു​നി​ക വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story