സ്കൂൾ ബസുകളിൽ ഇന്നുമുതൽ ട്രാക്കിങ് സംവിധാനം
text_fieldsമസ്കത്ത്: ഒമാനിലെ സ്കൂൾബസുകളിൽ തിങ്കളാഴ്ച മുതൽ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനം അവതരിപ്പിക്കുന്നു. ബസ് സ്കൂളിൽനിന്ന് പുറപ്പെടുേമ്പാഴും വീട്ടുപരിസരത്ത് എത്തുേമ്പാഴും രക്ഷിതാക്കൾക്ക് വിവരമറിയാൻ സംവിധാനം ഉപകരിക്കും. ബസ് സ്കൂളിലെത്തുേമ്പാൾ വിദ്യാർഥി ബസിലുണ്ടോ ഇല്ലേയാ എന്നറിയാനും രക്ഷിതാക്കൾക്ക് സാധിക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് നൂതന സംവിധാനം സ്കൂൾ ബസുകളിൽ ഒരുക്കുന്നത്. വിദൂര നിയന്ത്രിത ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർക്കും രക്ഷിതാക്കൾക്കും സാധിക്കുമെന്നതാണ് ഇൗ പദ്ധതിയുടെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബസിെൻറ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനും സംവിധാനം ഉപകരിക്കും. സ്കൂളിലെത്തിയിട്ടും വിദ്യാർഥി ബസിൽനിന്ന് ഇറങ്ങിയിട്ടില്ലെങ്കിൽ സ്കൂൾ അധികൃതർക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ‘ദർബ് അൽ സലാമ’ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹ്മദ് അൽ ശൈബാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കും. വിദ്യാഭ്യാസ മന്ത്രാലയവും ഒമാൻടെല്ലും തമ്മിലെ പങ്കാളിത്തത്തിലൂടെയാണ് പദ്ധതി യാഥാർഥ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
