മസ്കത്ത്: ഏഷ്യൻ കപ്പ് ഫുട്ബാൾ സന്നാഹമത്സരത്തിൽ ഒമാൻ ഏകപക്ഷീയമായ അഞ്ചു ഗോ ളുകൾക്ക് ആസ്ട്രേലിയയോട് പരാജയപ്പെട്ടു. ദുബൈ മക്തൂം ബിൻ റാശിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ആൻഡ്ര്യു നബോട്ട്, ക്രിസ് ഇകോണമിഡിസ്, ആവെർ മാബിൽ എന്നിവരും രണ്ടാം പകുതിയിൽ മിലോസ് ഡിെഗനക്, ജാക്സൺ ഇർവിൻ എന്നിവരുമാണ് ഗോളുകൾ നേടിയത്. ഒമാനി താരം സഅദ് അൽ മുഖൈനി ബോക്സിൽ വരുത്തിയ പിഴവ് മുതലെടുത്താണ് നബോട്ട് ആദ്യ ഗോൾ നേടിയത്. മൂന്ന് മിനിറ്റുകൾക്കുശേഷം മിഡ്ഫീൽഡർ മുസ്തഫ അമീനിയിൽനിന്ന് തുടങ്ങിയ മനോഹര മുന്നേറ്റത്തിനൊടുവിൽ ക്രിസ് ഇകോണമിഡിസും ലക്ഷ്യംകണ്ടു. 24ാം മിനിറ്റിൽ ആവെർ മാബിലൂടെയായിരുന്നു ആസ്ട്രേലിയയുടെ മൂന്നാം ഗോൾ. ഇടവേളക്കുശേഷം 13ാം മിനിറ്റിൽ ക്രിസ് ഇകോണമിഡിസിെൻറ അസിസ്റ്റിൽ മിലോസ് ഡിെഗനക് വല കുലുക്കി. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഇർവിെൻറ ബൂട്ടിൽനിന്നുകൂടി ഗോൾ പിറന്നതോടെ അഞ്ച് തികഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യ ഒമാനെ സമനിലയിൽ തളച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2018 3:31 AM GMT Updated On
date_range 2019-06-17T15:29:59+05:30ഏഷ്യൻ കപ്പ് സന്നാഹം ആസ്ട്രേലിയക്കെതിരെ ഒമാന് അഞ്ചു ഗോൾ തോൽവി
text_fieldsNext Story